| Wednesday, 21st March 2018, 12:00 pm

കീഴാറ്റൂരില്‍ വയല്‍കിളികള്‍ സമരപന്തല്‍ നിര്‍മിച്ചത് ക്ഷേത്രഭൂമി കൈയേറിയെന്ന് സി.പി.ഐ.എം; പ്രചരണത്തെ തള്ളി സ്ഥലമുടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ ക്ഷേത്രഭൂമി കൈയേറിയാണ് വയല്‍ കിളികള്‍ സമരപന്തല്‍ നിര്‍മിച്ചതെന്ന സി.പി.ഐ.എം പ്രചരണത്തെ തള്ളി സ്ഥലമുടമ.
വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ വയലിലാണ് വയല്‍ കിളികള്‍ സമര പന്തല്‍ നിര്‍മിച്ചതെന്നായിരുന്നു സി.പി.ഐ.എം ആരോപണം.

എന്നാല്‍ സ്ഥലത്ത് നിന്നുള്ള ആദായം ശേഖരിക്കാന്‍ മാത്രമേ ക്ഷേത്രത്തിന് അധികാരം നല്‍കിയിട്ടുള്ളു എന്നാണ് സ്ഥലത്തിന്റെ ഉടമ പറയുന്നത്. സ്ഥലത്ത് സമര പന്തല്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കിയിരുന്നെന്നും ഉടമ പറയുന്നു.


Also Read സിംഗുരും നന്ദിഗ്രാമുമായി കീഴാറ്റൂരിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല; അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി


അതേസമയം എ.ഐ.വൈ.എഫ് സമരത്തിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിിരുന്നു. കീഴാറ്റൂരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് ജമാഅത്തെ ഇസ്ലാമിക്കാരും തീവ്രവാദ സംഘടനകളും ആര്‍.എസ്.എസുകാരുമാണെന്ന ആരോപണവുമായി നേരത്തെ സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചിരുന്നു.

കീഴാറ്റൂരിലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ “വയല്‍ക്കിളി”കള്‍ നടത്തുന്ന സമരത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്നും പി. ജയരാജന്‍ കഴിഞ്ഞ ദിവസം മനോരമ ചാനലിന്റെ കൗണ്ടര്‍ പോയിന്റില്‍ ആരോപിച്ചിരന്നു. വയല്‍കിളികളുടെ സമരത്തിലുള്ള നോബിള്‍ പൈകട, സണ്ണി അമ്പാട്ട് എന്നിവര്‍ മാവോയിസ്റ്റുകളാണെന്നാണ് പേരെടുത്തത് പറഞ്ഞായിരുന്നു ജയരാജന്റെ ആരോപണം.

Latest Stories

We use cookies to give you the best possible experience. Learn more