ഇതുകൊണ്ടാണ് ഞാന്‍ വിജയ്‌യുടെ വലിയ ആരാധികയാകുന്നത്; താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്
Entertainment news
ഇതുകൊണ്ടാണ് ഞാന്‍ വിജയ്‌യുടെ വലിയ ആരാധികയാകുന്നത്; താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th January 2022, 4:46 pm

ഭൈരവ, സര്‍ക്കാര്‍ എന്നീ സിനിമകളിലൂടെ തമിഴിലെ ഹിറ്റ് താരജോഡികളിലൊന്നായി മാറിയതാണ് വിജയ്-കീര്‍ത്തി സുരേഷ് കൂട്ടുകെട്ട്.

ഇപ്പോള്‍ തമിഴകത്തിന്റെ ഇളയദളപതി വിജയിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് തുറന്ന് പറയുകയാണ് മലയാളിയായ കീര്‍ത്തി സുരേഷ്.

വിജയ്‌യെ ഇഷ്ടപ്പെടാത്ത നായികമാരുണ്ടാവില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

”വിജയ് എന്ന നടനെ ഇഷ്ടപ്പെടാത്ത നായികമാരുണ്ടാവില്ല. നിരവധി അഭിനേതാക്കള്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ വേഷമിടാന്‍ ആഗ്രഹിക്കുന്നുണ്ട്.

ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. പോക്കിരി സിനിമയുടെ വലിയ വിജയത്തിന് ശേഷം അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ താമസിച്ചിരുന്ന ഹോട്ടലിന് എതിര്‍വശമുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഞാനും താമസിച്ചിരുന്നുത്,” കീര്‍ത്തി അഭിമുഖത്തില്‍ പറഞ്ഞു.

മുമ്പും വിജയിയോടുള്ള തന്റെ ആരാധനയെപ്പറ്റി കീര്‍ത്തി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. താരത്തിന്റെ പിറന്നാളിന് സ്വയം പെയിന്റ് ചെയ്ത വിജയ്‌യുടെ ചിത്രവും കീര്‍ത്തി സമ്മാനിച്ചിരുന്നു.

രജനീകാന്തിന്റെ അണ്ണാത്തെയാണ് കീര്‍ത്തിയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Keerthy Suresh tells that she is a fan of Vijay