സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് കീര്‍ത്തി. നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകളായ കീര്‍ത്തി പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.
പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തിക്ക് സാധിച്ചിരുന്നു. ബോളിവുഡിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വിജയ്‌യെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്.
താന്‍ വിജയ്‌യുടെ ആരാധികയാണെന്നും ചെറുപ്പത്തില്‍ പോക്കിരി എന്ന സിനിമയുടെ നൂറാം ദിവസ ആഘോഷവേളയിലാണ് താന്‍ ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നതെന്നും നടി പറയുന്നു. പുറത്ത് എങ്ങനെയാണോ അതുപോലെ തന്നെയാണ് വിജയ് സ്വന്തം ജീവിതത്തിലെന്നും ശാന്തതയുടെ മറുപേരാണ് വിജയ്‌യെന്നും കീര്‍ത്തി പറഞ്ഞു.
‘ഞാന്‍ വിജയ് സാറിന്റെ ആരാധികയാണ്. ചെറുപ്പത്തില്‍ പോക്കിരി എന്ന സിനിമയുടെ നൂറാം ദിവസ ആഘോഷവേളയിലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നത്. പുറത്ത് എങ്ങനെയാണോ അതുപോലെ തന്നെയാണ് വിജയ് സാര്‍ സ്വന്തം ജീവിതത്തിലും.
ശാന്തതയുടെ മറുപേരാണ് വിജയ്. പക്ഷേ ചിലപ്പോള്‍ അദ്ദേഹം പറയുന്ന തമാശകള്‍ കേട്ടാല്‍ ‘ഇദ്ദേഹമാണോ ഇങ്ങനെ സംസാരിക്കുന്നത്, തമാശ പറയുന്നത്’ എന്ന് അത്ഭുതം ജനിപ്പിക്കുകയും ചെയ്യും,’ കീര്‍ത്തി സുരേഷ് പറഞ്ഞു.
കഥയ്ക്ക് അധികം പ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കണമെന്നതാണോ തീരുമാനം എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം കൊമേഴ്‌സ്യല്‍ സിനിമ, കഥയ്ക്ക് പ്രാധാന്യമുള്ള സിനിമ എന്ന വേര്‍തിരിവൊന്നുമില്ലെന്നാണ് കീര്‍ത്തി പറയുന്നത്.
‘എന്നെ സംബന്ധിച്ചിടത്തോളം കൊമേഴ്‌സ്യല്‍ സിനിമ, കഥയ്ക്ക് പ്രാധാന്യമുള്ള സിനിമ എന്ന വേര്‍തിരിവൊന്നുമില്ല. വലിയ കൊമേഴ്‌സ്യല്‍ സിനിമകള്‍ നമ്മളെ തേടി വരുമ്പോള്‍ ആ അവസരം നല്ലവണ്ണം പ്രയോജനപ്പെടുത്തണം. അതേ സമയം കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.
Content Highlight: Keerthy Suresh Talks About Vijay