പായ്ക്കപ്പലില്‍ ലോകം ചുറ്റിയ അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര
India
പായ്ക്കപ്പലില്‍ ലോകം ചുറ്റിയ അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2013, 2:51 pm

[]ന്യൂദല്‍ഹി: മലയാളിയായ നേവി ഓഫീസര്‍ അഭിലാഷ് ടോമിക്ക് കീര്‍ത്തിചക്ര പുരസ്‌കാരം. പായ്കപ്പലില്‍ ഒറ്റക്ക് ലോകം ചുറ്റി ചരിത്രം സൃഷ്ടിച്ചതിനാണ് പുരസ്‌കാരം. []

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനികമെഡലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് കീര്‍ത്തിചക്ര പുരസ്‌കാരം അഭിലാഷ് ടോമിയെ തേടി എത്തിയത്.

പായക്കപ്പലില്‍ 150 ദിവസം കൊണ്ട് ആദ്യമായി ലോകംചുറ്റി റെക്കോഡിട്ട ഇന്ത്യക്കാരനാണ് ടോമി. തൃപ്പൂണിത്തുറ കണ്ടനാട് സുരഭിയില്‍ വി.സി. ടോമിയുടെ മകനാണ് നാവികസേനയില്‍ ലഫ്റ്റനന്റ് കമാന്‍ഡറായ അഭിലാഷ്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് മുംബൈയില്‍ നിന്ന് പുറപ്പെട്ട യാത്ര ഇക്കഴിഞ്ഞ മെയ് ആറിന് ലോകം ചുറ്റി മുംബൈയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു.

ആസമില്‍ അഗ്‌നിശമനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ വെടിഞ്ഞ കുമാരനെല്ലൂര്‍ അറയ്ക്കല്‍ കണ്ണന്‍ മുരളിക്ക് ശൗര്യചക്ര ലഭിച്ചു. മലയാളിയായ മേജര്‍ വിജിത് കുമാറിന് സേനാമെഡലും ലഭിച്ചിട്ടുണ്ട്.