വാക്കറുവിന്റെ ക്ലാസികോ, അര്‍ബാനോസ്, ആക്ടീവ് ബീഡ്സ് എന്നീ 3 പുതിയ ശ്രേണികളുടെ ലോഞ്ച് ട്രേഡ് എക്‌സ്‌പോ 2025ല്‍ വച്ച് പ്രശസ്ത സിനിമാതാരവും ഫാഷന്‍ ഐക്കണുമായ കീര്‍ത്തി സുരേഷ് നിര്‍വഹിച്ചു. കോഴിക്കോട് മലബാര്‍ മരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വ്യവസായികളും ചാനല്‍ പങ്കാളികളും പങ്കെടുത്തു.
ഈ വരുന്ന വേനല്‍ക്കാലത്തേയ്ക്കായി ആയിരത്തിലധികം പുതിയ പ്രോഡക്ടുകളാണ് ഇവന്റില്‍ പ്രദര്‍ശിപ്പിച്ചത്. വാക്കറു ശ്രേണിയിലെ പുതിയ ഡിസൈനുകള്‍, മെച്ചപ്പെട്ട സുഖാനുഭവം നല്‍കുന്ന വാക്കറു+ കളക്ഷന്‍. ഭാരം കുറഞ്ഞതും ഫാഷനില്‍ മുന്നിട്ടതുമായ ഫ്‌ളിപ്പ് ഫ്‌ളോപ്‌സ് ശ്രേണിയിലെ ഇവ & ഹവായ് ഉല്‍പ്പന്നങ്ങള്‍, മേന്മയേറിയ വാക്കറു സ്‌പോര്‍ട്‌സ് എന്നിവ പ്രധാന ആകര്‍ഷണങ്ങളായിരുന്നു.
യൗവനത്തിന്റെ ഊര്‍ജ്ജവും പുതിയ ഫാഷന്‍ ട്രെന്‍ഡുകളും പ്രതിഫലിക്കുന്ന വാക്കറുവിന്റെ സുഖകരമായ പുതിയ ശ്രേണി ഏതവസരത്തിനും യോജിക്കുമെന്ന് കീര്‍ത്തി സുരേഷ അഭിപ്രായപ്പെട്ടു.
ഫാഷനുപരിയായി പാദങ്ങളുടെ ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ‘know your foot’ (നിങ്ങളുടെ പാദത്തെ അറിയൂ) എന്ന വാക്കറുവിന്റെ പുതിയ സംരംഭം.
‘ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശവും അടുത്തറിഞ്ഞ് സുഖകരമായ പാദരക്ഷകള്‍ക്കൊപ്പം അവരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായി മാറുവാനാണ് ഞങ്ങളാഗ്രഹിക്കുന്നത്.
പാദങ്ങളാണ് നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന ഘടകം, ‘know your foot’ എന്ന ഞങ്ങളുടെ പുതിയ സംരംഭത്തിലൂടെ ശരീരത്തിന്റെ ബയോമെക്കാനിസത്തിന ശരിയായ പിന്തുണ നല്‍കുന്ന പാദരക്ഷകള്‍ നിര്‍മ്മിക്കുവാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.’ വാക്കറു മാനേജിങ് ഡയറക്ടര്‍ ശ്രീ. വി. നൗഷാദ് പറഞ്ഞു.
‘ഗുണമേന്മയും വൈവിധ്യവും ഉറപ്പാക്കി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ബ്രാന്‍ഡാണ് വാക്കറു. ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതുപോലെ താങ്ങാവുന്ന വിലയില്‍ വാങ്ങാവുന്ന ട്രെന്‍ഡി ഉല്‍പ്പന്നങ്ങളാണ് ഈ പുതിയ ശ്രേണി കാഴ്ച്ചവച്ചത്.’ പുതിയ ശ്രേണിയെപ്പറ്റി ചാനല്‍ പങ്കാളികള്‍ പറഞ്ഞു.
Content Highlight: Keerthi Suresh launched the new products of Walkaroo