സ്ത്രീകളെ വീടിനുള്ളില്‍ പൂട്ടിയിടണമെന്നും അവര്‍ക്ക് പുറത്ത് പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കണമെന്നും അതിലൂടെ അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും അവരെ അകറ്റി നിര്‍ത്താമെന്നും പ്രസിഡന്‍ഷ്യല്‍ പാലസില്‍ ചേര്‍ന്ന സഭയില്‍ അദ്ദേഹം പറഞ്ഞു. വാട്‌സപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിന്നും സ്ത്രീകളെ അകറ്റിനിര്‍ത്താന്‍ കെദിരോവ് പുരുഷന്‍മാരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
തന്റെ സുഹൃത്തും ജില്ലാ പോലീസ് മേധാവിയുമായ 50കാരനും വിവാഹിതനുമായ നഷൂദ് ഗുച്ചിഗോവിന് 17 കാരിയെ വിവാഹം ചെയ്തുകൊടുത്ത നടപടിയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കെദിരോവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതേസമയം പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ഗുച്ചിഗോവ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
പതിനേഴുകാരിയെ അമ്പത്കാരന് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ കെദിരോവ് വിശദീകരണവുമായി രംഗത്ത് വന്നു. ഇരുകൂട്ടര്‍ക്കും വിവാഹത്തിനു സമ്മതമായിരുന്നുവെന്നും മോസ്‌കോയില്‍ ഇത്തരത്തില്‍ നിരവധി പായമായ പുരുഷന്മാര്‍ ചെറിയ പെണ്‍കുട്ടികളെ വിവാഹം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും കെദിരോവ്പറഞ്ഞു.. അതോടൊപ്പം ഇത്തരം വിവാഹം ആയിരത്തില്‍ ഒരുതവണ മാത്രം സംഭവിക്കുന്നതാണെന്നും കെേ്രദ്യാവ് പറഞ്ഞു.
കെദിരോവിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെയാണ് പെണ്‍കുട്ടിയെ അല്‍ത്താരയിലേക്ക് കൊണ്ടുവന്നത്. പിന്നീടാണ് ഇത് ബഹുഭാര്യാത്വമാണെന്നും അതിനെ നിയമപരമാക്കുന്നതിനുള്ള ശ്രമമാണെന്നും വ്യക്തമായത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ വിവാഹം ഇസ്‌ലാമിക പാരമ്പര്യം അനുസരിച്ചാണെന്നാണ് കെദിരോവ്പ്രതികരിച്ചത്. ഈ സംഭവവും അതിലുള്ള കെദിരോവിന്റെ നിലപാടുകളും വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയായിരുന്നു.
ചെച്ന്‍ കലാപത്തെ അടിച്ചമര്‍ത്തിയ റംസന്‍ കെദിരോവ്അതുകൊണ്ടുതന്നെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. ബഹുഭാര്യത്വം റഷ്യയില്‍ നിയമവിരുദ്ധമായിരുന്നിട്ടും. ചെച്‌നിയയിലെ ഈ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ റഷ്യന്‍ തലസ്ഥാനം മുഖവിലക്കെടുക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.