സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ലക്ഷക്കണക്കിന് പേരാണ് അന്തേവാസികളായി കഴിയുന്നത്.ശരിയായ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചില്ലെങ്കിൽ നിരവധി സാംക്രമിക രോഗങ്ങളുടെ പ്രഭവ കേന്ദ്രം കൂടിയാവും ഇത്തരം ക്യാംപുകൾ.
*വ്യക്തി- പരിസര- സാമൂഹിക ശുചിത്വം കര്‍ശനമായും പാലിക്കുക
*ചപ്പും ചവറുകളും വലിച്ചെറിയാതെ ഡസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക
*പ്ലാസ്റ്റിക്ക് കവറുകള്‍, പേപ്പറുകള്‍ തുടങ്ങിയവ യാതൊരു കാരണവശാലും കത്തിക്കരുത്, പകരം അവ ശേഖരിച്ച് നനയാതെ സൂക്ഷിച്ച് തദ്ദേശ സ്ഥാപന അധികാരികള്‍ക്ക് കൈമാറുക
*ആഹാരം അവശിഷ്ടങ്ങളും മറ്റും സുരക്ഷിതമായി സംസ്കരിക്കുക
*പനി, ചുമ തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുകയും മതിയായി വിശ്രമിക്കുകയും ചെയ്യണം
*ജീവിത ശൈലീ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ അവ കൃത്യമായും കഴിക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
*മലമൂത്ര വിസര്‍ജ്ജനം നിര്‍ബന്ധമായും ശുചിമുറികളില്‍ മാത്രം ശീലമാക്കുക
*വാസസ്ഥലങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടി നില്കുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
*കെട്ടികിടക്കുന്നതും മലിനവുമായ വെള്ളത്തില്‍ കയ്യോ, കാലോ, മുഖമോ കഴുകുവാനോ കുഞ്ഞുങ്ങളെ കളിക്കുവാനോ അനുവദിക്കരുത്
*ഈച്ച ശല്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
*തുറന്നു വെച്ചതും പഴകിയതുമായ ആഹാര പാനീയങ്ങള്‍ ഭക്ഷിക്കരുത്
*ആഹാരത്തിന് മുന്‍പും പിന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
*വളര്‍ത്ത് മൃഗങ്ങളേയും പക്ഷികളേയും പ്രത്യേകം സ്ഥലം ക്രമീകരിച്ച് പരിപാലിക്കുക
*തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാലകൊണ്ട് വായും മൂക്കും പൊത്തുക