| Friday, 13th September 2019, 10:41 pm

'സമ്പദ് വ്യവസ്ഥക്കായി പൊതുതാല്‍പര്യാര്‍ത്ഥം'; ക്രിക്കറ്റ് വീഡിയോയിലൂടെ മോദീ സര്‍ക്കാരിനെ ട്രോളി പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തെകുറിച്ചുള്ള മന്ത്രിമാരുടെ പരാമര്‍ശത്തില്‍ മോദി സര്‍ക്കാരിനെ ട്രോളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. വാഹനവിപണിയില്‍ മാന്ദ്യത്തിന് കാരണം ഒലയും ഊബര്‍ ടാക്‌സിയുമാണെന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശത്തെയും കണക്കുകള്‍ പലതും തെറ്റാണെന്നും ഗുരുത്വാകര്‍ണം കണ്ടുപിടിക്കുന്ന സമയത്ത് ഐന്‍സ്റ്റീനെ ഇത് സഹായിച്ചിട്ടില്ലെന്നുമുള്ള റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പരാമര്‍ശത്തെയുമാണ് പ്രിയങ്കാ ഗാന്ധി പരിഹസിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വീറ്ററില്‍ ഒരു ക്രിക്കറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്ക രംഗത്തെത്തിയത്.

‘ശരിയായി ക്യാച്ച് ചെയ്യാന്‍ നിങ്ങള്‍ പന്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും കളിയെക്കുറിച്ച് മനസ്സിലാക്കുകയും വേണം. ഇല്ലെങ്കില്‍ നിങ്ങള്‍ ഗുരുത്വാകര്‍ഷണ ബലത്തെയും ഗണിതത്തെയും ഊബര്‍ ടാക്‌സിയെയും ഒലയെയും കുറ്റപ്പെടുത്തും.’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

‘സമ്പദ് വ്യവസ്ഥക്കായി പൊതുതാല്‍പര്യാര്‍ത്ഥം’ എന്ന തലക്കെട്ടോടെയാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
ഭരണത്തിലെ ബി.ജെ.പിയുടെ കഴിവുകേടും പക്വതയില്ലായ്മയുമാണ് നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനയിലൂടെ പ്രകടമാവുന്നതെന്നായിരുന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more