മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലിടം ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഓള്‍റൗണ്ടര്‍ തേദാര്‍ ജാദവ്. കായികക്ഷമത തെളിയിച്ചിട്ടും തന്നെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ജാദവ് വ്യക്തമാക്കി.
ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ജാദവ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ജാദവ് പുറത്തെടുത്ത പ്രകടനം ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍, കലാശപ്പോരിനിടെ പരുക്കേറ്റ കളം വിട്ട ജാദവ് പിന്നീട് ടീമിലുണ്ടായിരുന്നില്ല.
പരിക്ക് കണക്കിലെടുത്ത് വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ജാദവിനെ പരിഗണിച്ചിരുന്നില്ല.
ALSO READ: രാമലീല വിജയിച്ചത് നല്ല സിനിമയായുകൊണ്ട്: അല്ലാതെ കുറ്റാരോപിതന്‍ അഭിനയിച്ചതുകൊണ്ടല്ല: ഖുശ്ബു
തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ആരും ഒന്നും പറഞ്ഞിട്ടില്ലെന്ന് ജാദവ് വ്യക്തമാക്കി.
എന്നാല്‍ ജാദവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ന്യായീകരിച്ച പ്രസാദ്, കൂടുതല്‍ ആഭ്യന്തര മല്‍സരങ്ങള്‍ കളിച്ച് അദ്ദേഹം മികവു തെളിയിക്കട്ടെയെന്നും പറഞ്ഞു. “കായികക്ഷമതയുടെ കാര്യത്തില്‍ കേദാറിന്റെ അത്ര മികച്ചതല്ലാത്ത ചരിത്രം പരിഗണിച്ചാണ് ഞങ്ങള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. പരുക്കുമാറി തിരിച്ചെത്തി വീണ്ടും പഴയ പടിയായ ഒട്ടേറെ സംഭവങ്ങള്‍ ജാദവിന്റെ കരിയറിലുണ്ട്.”- പ്രസാദ് പറഞ്ഞു.
WATCH THIS VIDEO: