| Monday, 10th April 2017, 11:37 pm

'കൊന്നത് താന്‍ തന്നെ നടന്നത് ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പ്പെടുത്താനുള്ള സാത്താന്‍ സേവ'; കുറ്റസമ്മതം നടത്തി കേഡല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പിടിയിലായ കേഡല്‍ കുറ്റസമ്മതം നടത്തി. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊന്നത് താനാണെന്ന് പൊലീസിനോട് സമ്മതിച്ച കേഡല്‍ നടന്നത് സാത്തന്‍ സേവയാണെന്നും പറഞ്ഞു.


Also read കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ നര്‍ത്തകരായ പെണ്‍കുട്ടികളെ കമ്മിറ്റിക്കാര്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ച് ഇറക്കിവിട്ടു 


ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്നും ബുധനാഴ്ചയാണ് എല്ലാവരെയും കൊന്നതെന്നും പറഞ്ഞ കേഡല്‍ കൊലയ്ക്ക് ഉപയോഗിച്ച മഴു വാങ്ങിയത് ഓണ്‍ലൈനിലൂടെയാണെന്നും കേദല്‍ മൊഴി നല്‍കി. ബുധനാഴ്ച്ചയാണ് കൃത്യം നടത്തിയത്.

വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ച ശേഷം മഴു ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അന്നു തന്നെയാണ് ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നുമാണ് ഡി.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് ഇയാള്‍ പറഞ്ഞത്.


Dont miss ‘കോണ്‍ഗ്രസ് ദുര്‍ബലമാണ് പക്ഷേ താന്‍ ബി.ജെ.പിയിലേക്കില്ല’; മറ്റ് നേതാക്കള്‍ പോകുമോയെന്നറിയില്ല: കെ സുധാകരന്‍


ഇന്നലെ രാവിലെയായിരുന്നു നന്തന്‍കോട്ടെ ക്ലിഫ് ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ നിന്ന് നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് ചാക്കില്‍ക്കെട്ടിയ നിലയിലുമായിരുന്നു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുമെന്നായിരുന്നു കേഡല്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇയാളുടെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്.

കൃത്യത്തിനു ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരികെ തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് പിടികൂടുന്നത്. ട്രെയിനില്‍ കേഡലിനൊപ്പം യാത്രചെയ്ത തമ്പാനൂര്‍ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്.


You must read this ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 


Latest Stories

We use cookies to give you the best possible experience. Learn more