| Wednesday, 11th April 2018, 8:09 am

'തനിക്കെതിരെ പാര്‍ട്ടി സമ്മേളനത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്താന്‍ പാര്‍ട്ടി തന്നെ നേതൃത്വം നല്‍കി'; സി.പി.ഐ സംസ്ഥാന നേതൃത്വത്തിനെതിരെ കെ.ഇ ഇസ്മയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സമ്മേളനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി നേതാവ് കെ.ഇ. ഇസ്മയില്‍. തന്നെ അപമാനിക്കാനുള്ള വേദിയാക്കി പാര്‍ട്ടി സമ്മേളനത്തെ മാറ്റിയെന്നാണ് ഇസ്മയിലിന്റെ ആരോപണം.

ഇക്കാര്യം ആരോപിച്ച് അദ്ദേഹം ഇപ്പോള്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരിക്കയാണ്. അതേസമയം തന്റെ പരാതിയില്‍ നടപടിയെടുക്കണമെന്ന്ആവശ്യപ്പെട്ട് അദ്ദേഹം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

പുതിയ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്നും തന്നെ ഒഴിവാക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇസ്മയിലിന്റെ ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ; പാര്‍ലമെന്റ് സ്തംഭനം: പ്രധാനമന്ത്രി നാളെ നിരാഹാരമിരിക്കും; പ്രതിഷേധ ഉപവാസം പകല്‍ മാത്രം


കഴിഞ്ഞദിവസങ്ങളില്‍ മലപ്പുറത്ത് നടന്ന സി.പി.ഐ സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന പേരില്‍ തനിക്കെതിരെ പരിഹാസങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്‌തെന്നും ഇത് പാര്‍ട്ടിപരമായി തെറ്റാണെന്നാണ് ഇസ്മായില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇസ്മായിലിനെയും അദ്ദേഹത്തെ അനുകൂലിക്കുന്ന സി.എന്‍.ചന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എന്നിവരെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ വിതരണം ചെയ്യുകയും അതേരീതിയില്‍ പുറത്തുവരികയും ചെയ്തത് പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more