തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മന്ത്രിക്ക് ജാഗ്രത കുറവുണ്ടായെന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു.
ദര്‍ശനവും വഴിപാടും വ്യാപക വിമര്‍ശനത്തിനിടയാക്കിയെന്നും മന്ത്രിയുടെ ജാഗ്രത കുറവാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
പാര്‍ട്ടി പ്രവര്‍ത്തകരായ മുന്‍ ദേവസ്വം മന്ത്രിമാരുടെ മാതൃക മന്ത്രി പിന്‍തുടരണമെന്നും സമിതിയില്‍ നിര്‍ദ്ദേശമുയര്‍ന്നു. ക്ഷേത്ര ദര്‍ശനവുമായി ഉണ്ടായ വിവാദത്തില്‍ തനിക്ക് ശ്രദ്ധകുറവുണ്ടായെന്ന് കടകംപള്ളി സുരേന്ദ്രനും സമ്മതിച്ചു.
Also Read ഷാര്‍ജ ശൈഖിനും സഖാവ് പിണറായിക്കും അഭിവാദ്യങ്ങള്‍, ആ 149 ല്‍ ഒരാള്‍; യുവാവിന്റെ ചിത്രം വൈറലാകുന്നു
ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മുമ്പ് തീരുമാനമെടുത്തിരുന്നു.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്.