നിസാമാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍.
ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു കെ.സി.ആറിന്റെ നീക്കമെന്ന് കരീംനഗര്‍ എം.പി. കൂടിയായ സഞ്ജയ് കുമാര്‍ പറഞ്ഞു. അമിത് ഷായെ ദല്‍ഹിയിലെത്തി കെ.സി.ആര്‍. കണ്ടത് ഇതിനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലിലെ മേയര്‍ സ്ഥാനം ബി.ജെ.പിയ്ക്ക് ടി.ആര്‍.എസ്. വാഗ്ദാനം ചെയ്‌തെന്നും സഞ്ജയ് പറഞ്ഞു. ഉടന്‍ എന്‍.ഡി.എയില്‍ ചേരുമെന്ന് കെ.സി.ആര്‍. മന്ത്രിമാരോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
സഖ്യം സാധ്യമായാല്‍ കേന്ദ്ര കൃഷിമന്ത്രി സ്ഥാനം കെ.സി.ആര്‍. നോട്ടമിട്ടിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു.
അതേസമയം ടി.ആര്‍.എസ്. അഴിമതിപ്പാര്‍ട്ടിയാണെന്നും അവരുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിലുള്ള ടി.ആര്‍.എസിനെ തങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ 56 സീറ്റിലാണ് ടി.ആര്‍.എസ്. വിജയിച്ചത്. ബി.ജെ.പി. 48 സീറ്റില്‍ ജയിച്ചപ്പോള്‍ എ.ഐ.എം.ഐ.എം. 44 സീറ്റില്‍ ജയിച്ചു.
രണ്ട് സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KCR sought BJP alliance after GHMC polls: Telangana BJP chief Bandi Sanjay Kumar