ഹൈദരാബാദ്: കെ.ചന്ദ്ര ശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയില്‍ നിന്നുള്ള പത്തിലധികം എം.പിമാരും മന്ത്രിമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ വര്‍ഷമവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ ദല്‍ഹിയിലെ എ.ഐ.സി.സി ഓഫീസില്‍ വെച്ചായിരുന്നു നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മുന്‍ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എം.എല്‍.എ പനയം വെങ്കടേശ്വര്‍ലു, കോരം കനകയ്യ, കോട റാം ബാബു എന്നിവരായിരുന്നു ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ആര്‍.എസ് എം.എല്‍.സി നര്‍ഷ റെഡിയുടെ മകന്‍ രാകേഷ് റെഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
വിശാല പ്രതിപക്ഷ യോഗത്തില്‍ ബി.ആര്‍.എസ് പങ്കെടുത്തിരുന്നില്ല. വിശാല പ്രതിപക്ഷം യോഗം ചേര്‍ന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.
പോരാട്ടം രാജ്യത്തിന് മുന്നിലുള്ള പ്രധാന വിഷയങ്ങളില്‍ ആയിരിക്കണമെന്ന് യോഗത്തില്‍ പങ്കെടുക്കാത്തതിനെ പിന്തുണച്ചുകൊണ്ട് കെ.ടി.ആര്‍ പറഞ്ഞിരുന്നു.
‘പോരാട്ടം രാജ്യത്തിന് മുന്നിലുള്ള പ്രധാന വിഷയങ്ങളില്‍ ആയിരിക്കണം. ആരെയെങ്കിലും അധികാരത്തില്‍ നിന്ന് ഇറക്കുന്നതിനോ അധികാരത്തില്‍ കൊണ്ടുവരുന്നതിനോ ഞങ്ങള്‍ ആശങ്കയിലാണ്. അതാവരുത് അജണ്ട,’ കെ.ടി.ആര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ് ഒറ്റക്ക് മത്സരിക്കുമെന്നും കുറഞ്ഞ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: KCR’s Over 12 Former ministers and mlas join congress