പട്‌ന: നിതീഷ് കുമാര്‍ – കെ.സി.ആര്‍ കൂടിക്കാഴ്ച നടന്നു. പട്‌നയില്‍ വെച്ചായിരുന്നു ഇരുവരിടേയും കൂടിക്കാഴ്ച. ബി.ജെ.പി മുക്ത ഭാരതത്തിനായുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് ഇരുവരുടെയും പ്രതികരണം.
സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍പോലും പരിഗണിക്കാതെ വെറും ‘തള്ള്’ മാത്രമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റേതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
വാജ്‌പേയിയുടെ കാലത്ത് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കില്‍ ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ബീഹാറിലെ അഞ്ച് പട്ടാളക്കാരുടെ ആശ്രിതര്‍ക്ക് ചടങ്ങില്‍ ചന്ദ്രശേഖര റാവു 10 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.
ഹൈദരാബാദില്‍ മരിച്ച ബീഹാറുകാരായ 12 തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും കെ.സി.ആര്‍ കൈമാറി. പണം കൈമാറാനുള്ള ചന്ദ്രശേഖര റാവുവിന്റെ സന്മനസ്സിനെ അഭിനന്ദിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു. 2020ലാണ് ചൈനീസ് പട്ടാളക്കാര്‍ മരിച്ചത്. എന്‍.ഡി.എയുമായുള്ള സഖ്യം നിതീഷ് കുമാര്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് നിലവില്‍ ഇരപവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ കെ.സി.ആര്‍ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും വിമര്‍ശിച്ചു.