പ്രതിഷേധം ഫലം കാണുന്നു; കൊച്ചിയില്‍ തന്നെ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ലെന്ന് കെ.സി.എ

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ജവഹര്‍ ലാല്‍ നെഹ്‌റു ഗ്രൗണ്ടില്‍ തന്നെ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും കെ.സിഎ അറിയിച്ചു.

ബ്ലാസ്റ്റേഴ്‌സുമായി തര്‍ക്കങ്ങള്‍ക്കില്ലെന്നും കെ.സി.എ കൂട്ടിച്ചേര്‍ത്തു.


Related News:  ‘സച്ചിന്‍… ഞാനുണ്ട് നിങ്ങളുടെ കൂടെ’; കൊച്ചിയില്‍ ഫുട്ബാള്‍ മതിയെന്ന് സൗരവ് ഗാംഗുലിയും


നേരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂരില്‍ ഇന്ത്യ- വിന്‍ഡിസ് ഏകദിന മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാദത്തിലൂടെ മത്സരം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കെ.സി.എ അറിയിച്ചിരിക്കുന്നത്.

ഫുട്ബാള്‍ ഗ്രൗണ്ട് ക്രിക്കറ്റിനായി ഉപയോഗിക്കുന്നതിനെതിരെ നേരത്തെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സച്ചിന്‍, ഗാംഗുലി, ശ്രീശാന്ത്, ഐ.എം വിജയന്‍, ഇയാന്‍ ഹ്യൂം, സി.കെ വിനീത്, റിനോ ആന്റൊ, തുടങ്ങിയ കായികതാരങ്ങളും എഴുത്തുകാരന്‍ എന്‍.എസ് മാധവനും, ശശി തരൂര്‍ എം.പിയുമെല്ലാം തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.


Also Read:  ‘ഇതാണ് സമയം…ഡിലീറ്റ് ഫേസ്ബുക്ക്’; ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന ആഹ്വാനവുമായി വാട്‌സാപ്പ് സഹസ്ഥാപകന്‍


ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെയും നിലപാട്. തീരുാമനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ വിനോദ് റായ്ക്ക് കത്തയച്ചിരുന്നു.

Video Stories