|

നവംബറില്‍ തിരുവനന്തപുരത്ത് ഏകദിനം വേണ്ടെന്ന് കെ.സി.എ

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: നവംബറില്‍ കേരളത്തിന് അനുവദിച്ച ഏകദിനത്തില്‍ മാറ്റം വേണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. നവംബറിലെ മത്സരം ജനുവരിയിലേക്ക് മാറ്റണമെന്നാണ് കെ.സി.എയുടെ ആവശ്യം. ഓസ്‌ട്രേലിയക്കെതിരെ ജനുവരിയില്‍ ഇന്ത്യയ്ക്ക് മത്സരമുണ്ട്. ഈ മത്സരം അനുവദിക്കണമെന്നാണ് കെ.സി.എയുടെ അഭ്യര്‍ത്ഥന.

നവംബറില്‍ കേരളത്തില്‍ മഴയുടെ സമയമായതിനാലാണ് കെ.സി.എയുടെ അഭ്യര്‍ത്ഥന. ന്യൂസിലാന്റിനെതിരെ കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാരണം തടസം നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മത്സരം ജനുവരിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കെ.സി.എ രംഗത്തെത്തിയത്.


Also Read: “അമിത് ഷാ… നിങ്ങളെന്തിനാണ് ഇത്തരത്തില്‍ കള്ളം പ്രചരിപ്പിക്കുന്നത്.?’; അമിത് ഷായുടെ കത്തിന് ചന്ദ്രബാബു നായിഡുവിന്റെ മറുപടി


നേരത്തെ കൊച്ചിയില്‍ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിഷയത്തില്‍ തീരുമാനമായത്. ക്രിക്കറ്റ് തിരുവനന്തപുരത്തേക്കും ഫുട്ബാള്‍ കൊച്ചിയിലും നടത്താനായിരുന്നു തീരുമാനം.

കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ സച്ചിനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.