കുതിരകച്ചവടത്തില്‍ വീഴില്ല:മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സുരക്ഷിതം; കാലാവധി പൂര്‍ത്തിയാക്കുമെന്ന് കെ.സി വേണുഗോപാല്‍
national news
കുതിരകച്ചവടത്തില്‍ വീഴില്ല:മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സുരക്ഷിതം; കാലാവധി പൂര്‍ത്തിയാക്കുമെന്ന് കെ.സി വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th March 2020, 6:26 pm

തിരുവനന്തപുരം: മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുരക്ഷിതാമാണെന്ന് വ്യക്തമാക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ഭരണ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എ ഹര്‍ദീപ് സിങ് ഡാങ്ങിന്റെ രാജി അടക്കമുള്ള നാടകീയ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. രാജ്യം കൊറോണ വൈറസ്, സാമ്പത്തിക മാന്ദ്യം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ബി.ജെ.പി കുതിര കച്ചവടം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

”ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വന്‍ തുകയാണ് എം.എല്‍.എമാര്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ അവരുടെ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല”. അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒമ്പത് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെയും കെ.സി വേണുഗോപാല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.