ന്യൂദല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും രാജിക്കു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ജനാധിപത്യത്തിന്റെ വിജയമാണിതെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
‘ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ വിജയമാണിത്. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരുണ്ടാക്കാം എന്നാണ് ബി.ജെ.പി കരുതിയത്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മാത്രം പരാജയമല്ലിത്. ദല്‍ഹിയിലിരിക്കുന്ന എല്ലാ ബി.ജെ.പി നേതാക്കളുടെയും മുഖത്ത് കിട്ടിയ അടിയാണിത്’ കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.
ബി.ജെ.പിക്കെതിരായി സുപ്രീം കോടതി വിധിയിലും കെ.സി വേണുഗോപാല്‍ പ്രതികരണം അറിയിച്ചിരുന്നു.
ബി.ജെ.പിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ഉണ്ടായത് വലിയ വിജയമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സുപ്രീംകോടതി നാളെ വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടിരുന്നെങ്കിലും വിശ്വാസ വോട്ടെടുപ്പിനു കാത്തുനില്‍ക്കാതെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കു നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്.
ഫഡ്നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഫഡ്നാവിസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു അജിത്തിന്റെ രാജി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി പ്രതിപക്ഷത്തിരുന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ഫഡ്‌നാവിസ് അറിയിച്ചിരുന്നു.