| Friday, 11th December 2020, 5:04 pm

കര്‍ഷകസമരത്തെ കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യില്ല: കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ സമരം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ കര്‍ഷക സമരത്തിന് രാഷ്ട്രീയ നിറം നല്‍കില്ല. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല’, കെ.സി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് കര്‍ഷക സമരം തുടരാനുള്ള കാരണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരിട്ട് സമരത്തില്‍ പങ്കെടുക്കാത്തത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനവികാരം ഉയരും. വര്‍ത്തമാനകാല രാഷ്ട്രീയം കൂടി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പായിരിക്കും വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KC Venugopal Farmers Protest Congress

We use cookies to give you the best possible experience. Learn more