ബെംഗളൂരു: വ്യക്തമായ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനേയും ജെ.ഡി.എസിനേയുംസര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാതെ ന്യൂനപക്ഷമായ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍.
എല്ലാ കീഴ്‌വഴക്കവും തെറ്റിച്ചാണ് ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. മാത്രമല്ല ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം കൊടുത്തിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഗവര്‍ണറെ കണ്ടപ്പോഴും നിയമപരമായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് ചില നാടകങ്ങള്‍ ഇവിടെ അരങ്ങേയറിയത്.
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കുക വഴി കുതിരക്കച്ചവടത്തിന് വേണ്ടിയുള്ള എല്ലാ സൗകര്യവും തുറന്നുകൊടുത്തിരിക്കുയാണ് ഗവര്‍ണര്‍. ഇത് അനുവദിച്ചുകൊടുക്കാനാവില്ല. രാജ്യമൊട്ടാകെ പ്രതിഷേധം നടത്തും.
ഭൂരിപക്ഷമുള്ളവരെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക എന്ന പതിവ് ഉണ്ടായിരുന്നെങ്കില്‍ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കണമായിരുന്നു. അതുണ്ടായില്ലല്ലോ? ഇവിടെ മാത്രം എന്ത് വ്യത്യാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്- കെ.സി വേണുഗോപാല്‍ ചോദിച്ചു.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എല്ലാം തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ബി.ജെ.പിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.