കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും സീറ്റ് വിട്ടുതരണമെന്ന് കോഴിക്കോട് ഡി.സി.സി. കോഴിക്കോട് ഡി.സി.സിപ്രസിഡന്റ് കെ.സി അബുവാണ് ഇക്കാര്യം ഉന്നയിച്ചത്.
തിരുവനമ്പാടി, പേരാമ്പ്ര, കുറ്റ്യാടി സീറ്റുകള്‍ വിട്ടുനല്‍കണമെന്നാണ് കോഴിക്കോട് ഡി.സി.സിയുടെ ആവശ്യം. കുറ്റ്യാടി സീറ്റ് ലീഗിന് നല്‍കരുതെന്നും ലീഗ് നാദാപുരത്ത് മത്സരിക്കട്ടെയെന്നും കെ.സി അബു പറഞ്ഞു.
തിരുവമ്പാടി ലീഗിന് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കേരളകോണ്‍ഗ്രസ് തോല്‍ക്കുന്ന പേരാമ്പ്രയില്‍ കോണ്‍ഗ്രസിന് ജയസാധ്യതയെന്നും കെ.സി അബു പറഞ്ഞു. മാറ്റത്തിന് തയ്യാറായാല്‍ ഗുണം എല്ലാവര്‍ക്കുമാണെന്നും കെ.സി അബു പറയുന്നു.
കോഴിക്കോട് നിന്നും കോണ്‍ഗ്രസിന് എം.എല്‍.എ ഇല്ലെന്ന് പറയുന്നത് കോഴിക്കോട് ഡി.സി.സിക്ക് നാണക്കേടാണെന്നും അദ്ദേഹം പറയുന്നു.
വിഷയത്തില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഉണ്ടായാലും സംസ്ഥാന നേതൃത്വം ഇതിന് അനുകൂലമാകുമെന്നാണ് കരുതുന്നത്.
കെ.പി.സി.സിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.പി.സി.സി അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുസ്ലീം ലീഗ് പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടിടത്ത് ചര്‍ച്ച ചെയ്യുമെന്നും മാധ്യമങ്ങളിലൂടെയല്ല ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും
മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.