| Saturday, 21st June 2014, 2:01 pm

വനഭൂമി നഷ്ടമാകുമ്പോള്‍ ഹരിത എം.എല്‍.എമാര്‍ എവിടെ: ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: വനഭൂമി സ്വകാര്യ വ്യക്തിയ്ക്ക് പതിച്ച് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തതെന്താണ് പത്തനാപുരം എം.എല്‍.എയും മുന്‍ വനംമന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത വനഭൂമി നഷ്ടമാകുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.

അന്വേഷണ സമിതിയെ മറികടന്നായിരുന്നു ഉദ്യോഗസ്ഥന്റെ നടപടിയെന്നും ഇതിനെതിരെ ഹരിത എം.എല്‍.എമാര്‍ മിണ്ടാത്തതെന്താണെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. വനഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അറിവില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം നെല്ലായാമ്പതി വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും വിഷയം നിയമസഭയില്‍ ഉള്‍പ്പെടെ ഉന്നയിച്ചതാണെന്നും എം.എല്‍.എമ്മാരായ വി.ഡി സതീശനും ടി.എന്‍ പ്രതാപനും പ്രതികരിച്ചു.

നിയമങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ എങ്ങനെ ഭൂമി കൈമാറ്റം നടത്തിയെന്ന് അന്വേക്ഷണം വേണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു താന്‍ വനമന്ത്രിയായിരുന്ന കാലത്ത് വിഷയത്തില്‍ സുതാര്യമായ അന്വേക്ഷണം നടന്നിരുന്നു. എന്നാല്‍ പ്രതിപക്ഷമോ ഹരിത എം.എല്‍.എമാരോ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. ഹരിത എം.എല്‍.എമ്മാര്‍ ആരെയോ ഭയക്കുന്നു- ഗണേഷ് കുമാര്‍ ആരോപിച്ചു.

We use cookies to give you the best possible experience. Learn more