കൊല്ലം: വനിതാ മതിലില്‍ എന്‍.എസ്.എസ് നിലപാട് തള്ളി കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എ. നവേത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതില്‍ ആര്‍ക്കും എതിരല്ലെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധിയായാണ് താന്‍ വനിതാ മതിലില്‍ സഹകരിക്കുന്നത്. വനിതാ മതിലിന് ജാതിയും മതവുമില്ല. തുടര്‍ന്നും സജീവമായി വനിതാ മതിലില്‍ സഹകരിക്കും”.
പത്തനാപുരം നിയോജക മണ്ഡലത്തില്‍ വനിതാ മതിലിന്റെ സംഘാടക സമിതി യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തിരുന്നു. വനിതാ മതിലിന്റെ പത്തനാപുരം നിയോജകമണ്ഡലം മുഖ്യ സംഘാടകനാണ് ഗണേഷ് കുമാര്‍.
നേരത്തെ വനിതാ മതിലിനെ തള്ളി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം ആക്ഷേപിച്ചത്.
WATCH THIS VIDEO: