തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ മൂന്നാമത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ് രണ്ടാമത്.
2016-ലെ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മണ്ഡലത്ത് വിജയിച്ചുവന്നിരുന്ന എം.എ വാഹിദിനെ പിന്തള്ളി ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് കഴക്കൂട്ടം ശ്രദ്ധ നേടുന്നത്.
2011-ല്‍ വെറും 7508 വോട്ടുണ്ടായിരുന്ന ഇടത്താണ് 42,732 വോട്ട് 2016 ല്‍ ബി.ജെ.പി ഇവിടെ നേടിയത്.
സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ.
ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍.ഡി.എഫ് 77 സീറ്റിലും യു.ഡി.എഫ് 60 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kazhakkoottam Sobha Surendran Kerala Assembly Election Results 2021