കായംകുളം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായതായി പരാതി. അതിക്രമിച്ചു കയറിയയാള്‍ വീട്ടിലെ പല വസ്തുക്കളും തകര്‍ത്തു. മൂന്ന് ജനാലകള്‍ തകര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്.
പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ബാനര്‍ജി സലീം എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ അരിത ബാബുവിന്റെ വീട്ടിലെത്തുന്നതിന്റെ തത്സമയ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആക്രമണം നടന്ന സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ സംഭവവുമായോ അറസ്റ്റിലായിരിക്കുന്ന വ്യക്തിയുമായോ ഒരു ബന്ധവുമില്ലെന്ന് ഇടതു നേതാക്കള് പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനസമയത്ത് തന്നെ അരിത ബാബു വാര്‍ത്തകളില്‍ വന്നിരുന്നു. അരിതയ്ക്ക് നോമിനേഷനൊപ്പം കെട്ടിവെയ്‌ക്കേണ്ട തുക നല്‍കിയത് നടന്‍ സലിം കുമാറായിരുന്നു.
സി.പി.ഐ.എം നേതാവ് യു. പ്രതിഭ ഹരിയാണ് കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ഡി.ജെ.എസ് നേതാവ് പ്രദീപ് ലാലാണ് എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kayamkulam UDF candidate Aritha Babu’s house attacked