കാവസാക്കി നിഞ്ച 300ന്റെ വിലകുറയ്ക്കാന്‍ കമ്പനി ഒരുങ്ങുന്നു
Kawsaki
കാവസാക്കി നിഞ്ച 300ന്റെ വിലകുറയ്ക്കാന്‍ കമ്പനി ഒരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th June 2018, 6:15 pm

ന്യൂദല്‍ഹി: നിഞ്ച 300ന്റെ ഇന്ത്യയിലെ വിലകുറയ്ക്കാന്‍ കാവസാക്കി തീരുമാനിച്ചു. തദ്ദേശീയമായി നിര്‍മിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്.

2013ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച നിഞ്ചയുടെ വില 3.60 ലക്ഷം രൂപയാണ്. ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കില്‍ വില 2.7 ലക്ഷം മുതല്‍ 2.5 ലക്ഷം വരെ ആയി കുറയും.

തദ്ദേശീയമായി നിര്‍മിക്കാന്‍ തുടങ്ങിയാല്‍ വണ്ടിയുടെ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയിലും ഗണ്യമായ കുറവുണ്ടാകും. 39 ബി.എച്ച്.പിയും 27 എന്‍.എം ടോര്‍ക്കും നല്‍കുന്ന 396 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് നിഞ്ച 300ന്റെ കരുത്ത്.


Also Read  ബി.ജെ.പി എം.പിയാണ് തന്റെ സഹോദരനെ വെടിവെയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്: കഫീല്‍ ഖാന്‍


ചക്രങ്ങളിലേയ്ക്ക് വേഗതയുടെ വീര്യമെത്തിക്കാന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സും നിഞ്ചയിലുണ്ട്. ഇന്ത്യയില്‍ നിര്‍മാണം തുടങ്ങുന്നതോടെ വണ്ടിയുടെ ഫീച്ചറുകളില്‍ മാറ്റം വരുത്തുമോ ഇല്ലയോ എന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

വിപണിയില്‍ അവതരിപ്പിക്കാന്‍ ഇരിക്കുന്ന ബി.എം.ഡബ്ല്യൂ ജി 310 ആര്‍ മോഡലായിരിക്കും ഇന്ത്യന്‍ നിര്‍മിത കാവസാക്കിയുടെ പ്രധാന എതിരാളി.