പുതിയ ക്രൂയിസര്‍ ബൈക്കുമായി കാവസാക്കി ഇന്ത്യയില്‍ എത്തുന്നു. മിഡില്‍വെയ്റ്റ് ക്രൂയിസര്‍ വിഭാഗത്തില്‍ വല്‍ക്കന്‍ 650 എസ് എന്ന ബൈക്കാണ് എത്തുന്നത്. അടുത്ത വര്‍ഷത്തോടെയായിരിക്കും പുതിയ ക്രൂയിസര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയിലവതരിക്കുക. ലോഞ്ചിങ് വിവരം പുറത്തു വിട്ട കവാസാക്കി ഇന്ത്യ തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഇതിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്.
650 സി.സി ക്രൂയിസര്‍ നിരയില്‍ പരിമിത മോഡലുകള്‍ മാത്രമാണ് കവാസാക്കിയ്ക്കുള്ളത്. ആ കുറവ് നികത്താനാണ് പുതിയ ക്രൂയിസര്‍ ബൈക്കുമായി കമ്പനി എത്തുന്നത്. 60.2 ബി.എച്ച്.പിയും 62.78 എന്‍.എം ടോര്‍ക്കും നല്‍കുന്ന 649 സി.സി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ ക്രൂയിസര്‍ ബൈക്കിന് കരുത്തേകുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സും സ്റ്റാന്‍ഡേഡ് ഫീച്ചറായി എ.ബി.എസ് ഉള്‍പ്പെടുത്തുന്നതായിരിക്കും.
ക്രൂയിസര്‍ സ്‌റ്റൈലിങ്, മസ്‌കുലാര്‍ ലൈനുകള്‍, നീളംകൂടിയ റേക് ആന്‍ഡ് ടെയില്‍, ഉയരം കൂടിയ സീറ്റ് എന്നിവയാണ് വല്‍ക്കന്‍ 650 എസിന്റെ മറ്റു സവിശേഷതകള്‍.
ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സന്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, ഹ്യോസംഗ് എസ്ടി 7 എന്നിവരായിരിക്കും വിപണിയിലെ മുഖ്യ എതിരാളികള്‍. ഹാര്‍ലിയുടെ സ്ട്രീറ്റ് 750 ആയിരിക്കും വല്‍ക്കന്‍ 650 എസ് ക്രൂയിസറിന്റെ പ്രധാന എതിരാളി. 5.15 ലക്ഷം ആണ് ഹാര്‍ലിയുടെ സ്ട്രീറ്റ് 750 യുടെ എലക്‌സ് ഷോറൂം വില.
തങ്ങളുടെ മറ്റു 650 യെപ്പോലെ തന്നെ വല്‍ക്കന്‍ 650 യുടെ പാര്‍ട്‌സുകളും ഇന്ത്യയില്‍ നിന്ന് ഏകോപിപ്പിക്കാനായിരിക്കും കമ്പനിയുടെ തീരുമാനം. അതാവുമ്പോള്‍ 5.5- 5.7 ലക്ഷം എക്‌സ് ഷോറൂം വിലയില്‍ കമ്പനിക്ക് വണ്ടി പുറത്തിറക്കാന്‍ കഴിയും.
റോയല്‍ എന്‍ഫീല്‍ഡിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650 യും ഇതിന് സമാനമായിരിക്കും.