| Thursday, 8th February 2018, 11:00 am

കവാസാക്കി നിഞ്ചയുടെ തകര്‍പ്പന്‍ മോഡലുകള്‍ പുറത്തിറക്കി, വില 21.80 ലക്ഷം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോ 2018 ല്‍ ഇന്ത്യന്‍ വിപണിയ്ക്ക് വേണ്ടി കവാസാക്കി നിഞ്ചയുടെ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. നിഞ്ച h2 sx , h2 sx se എന്നീ മോഡലുകളാണ് എക്സ്പോയില്‍ അവതരിപ്പിച്ചത് 21.80 ലക്ഷവും 26.80 ലക്ഷവുമാണ് എക്സ് ഷോറൂം വില.

രണ്ട് മോട്ടോര്‍ സൈക്കിളുകളും സ്‌പോര്‍ട്‌സ് ട്വറര്‍ വിഭാഗത്തില്‍ പ്പെടുന്നതും, നിന്‍ജ h2 വിന്റ അതേ അനുഭൂതി തരുന്നവയുമാണ്.

മികച്ച ഇന്ധനക്ഷമതയുള്ള മിഡ് റേഞ്ച് ടെര്‍ക്കിളാണ് രണ്ട് H2 sx വേരിയന്റുകളില്‍ ലഭ്യമായ സൂപ്പര്‍ചാര്‍ജറുകള്‍. H2 sx മോഡല്‍ ഉപഭോക്താക്കള്‍ക്ക് മികവുറ്റ ദീര്‍ഘദൂര സവാരി അനുഭവം നല്‍കുമെന്ന് കാവസാക്കി അവകാശപ്പെടുന്നു. കുറഞ്ഞ വേഗതയിലും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതും നിഞ്ചയുടെ പ്രത്യേകതയാണ്.

h2 sx സ്പെഷ്യല്‍ എഡിഷന്റ മറ്റു പ്രത്യകതകള്‍:

നിഞ്ച യുടെ സ്റ്റാന്‍ഡേര്‍ഡ് h2 sx മോഡലുകള്‍ക്ക് l lcd ഡിസ്‌പ്ലേ ടെക്‌നോ മീറ്ററും , 100% പ്രകാശ പൂരിതമായ led ഹെഡ് ലാമ്പുകളുമാണ് നിഞ്ച സ്റ്റാന്‍ഡേര്‍ഡിനുള്ളത്.

ഈ പ്രത്യകതകള്‍ എല്ലാം തന്നെ h2 sx, h2 sx se മോഡലുകള്‍ക്കുമുണ്ട്. സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ കത്തുന്ന ed ഹെഡ് ലാമ്പുകള്‍, റൈഡിങ്ങ് പൊസിഷനിങ്ങിന് അനുസരിച്ചുള്ള സീറ്റ് ക്രമീകരണം. h2 sx se മോഡലിന്റ ബാക്ക് സീറ്റ് റൈഡറുടെ ഇഷ്ടാനുസരണം ടൂളുകളെന്നും ഉപയോഗിക്കാതെ തന്നെ ഊരി മാററി സ്റ്റോറേജ് സ്പെയ്സ് ആയി ഉപയേഗിക്കാവുന്നതാണ്.

കവാസാക്കി നിഞ്ച h2 sx ബ്ലാക്ക് കളറില്‍ മാത്രമെ ലഭിക്കുകയൊള്ളു, എന്നാല്‍ നിഞ്ച h2 sx se ഗ്രാനിഷ് നിഞ്ച കളോഴ്സിലും ലഭ്യമാണ്.

We use cookies to give you the best possible experience. Learn more