കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി നന്മയുടെ പ്രതീകമെന്ന് നടി കവിയൂര്‍ പൊന്നമ്മ. ഈ നന്മയാണ് എവിടെ ദുരന്തമുണ്ടാകുമ്പോളും അവിടെ ഓടിയെത്താന്‍ അദ്ദേഹത്തിനു തുണയാവുന്നതെന്നും കവിയൂര്‍ പൊന്നമ്മ അഭിപ്രായപ്പെട്ടു.
ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചരണത്തിനെത്തിയതായിരുന്നു അവര്‍. സി.കെ പത്മനാഭന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശക്തിപര്വ്വം 2016 താമരയുടെ കൂട്ടികാരികള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യാനാണ് കവിയൂര്‍ പൊന്നമ്മയെത്തിയത്.
മോദിക്കു പിന്തുണയായി കൊച്ചു കേരളത്തില്‍ കുറച്ചു ബി.ജെ.പി എം.എലല്.എമാര്‍ ഉണ്ടാകേണ്ടതുണ്ട്. അതില്‍ പ്രധാനി സി.കെ പത്മനാഭനാണ്. അതിനാല്‍ കുന്ദമംഗലം മണ്ഡലത്തില്‍ സി.കെ പത്മനാഭനെ വിജയിപ്പിക്കണമെന്നും കവിയൂര്‍ പൊന്നമ്മ ആവശ്യപ്പെട്ടു.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് യുവതി ജിഷയുടെ ചിത്രത്തിനു മുമ്പില്‍ കവിയൂര്‍ പൊന്നമ്മ പുഷ്പാര്‍ച്ചന നടത്തി. ബേപ്പൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.പി പ്രകാശ് ബാബുവിനുവേണ്ടിയും കവിയൂര്‍ പൊന്നമ്മ പ്രചരണം നടത്തി.