| Saturday, 26th April 2014, 2:39 pm

കവിയൂര്‍ കേസ്: ഇരകളുടെ മരണം ആത്മഹത്യയോ കൊലപാതകമോയെന്ന് സി.ബി.ഐ വ്യക്തമാക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കവിയൂര്‍ കേസിലെ ഇര അനഘയുടേയും കുടുംബത്തിന്റേയും മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് പറയേണ്ടത് അന്വേഷണ ഏജന്‍സിയായ സി.ബി.ഐയാണെന്ന് കോടതി.

അനഘയു അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണ് ബലാത്സംഗം ചെയ്തതെന്ന സി.ബി.ഐയുടെ വാദത്തെ കോടതി വിമര്‍ശിച്ചു. അനഘയെ അച്ഛന്‍ പീഡിപ്പിച്ചെന്നോ എന്നറിയാന്‍ പരിശോധന നടത്തിയോ എന്നും കോടതി ചോദിച്ചു.

[]കേരള പോലീസ് കേസന്വേഷിച്ചപ്പോള്‍ ശാസ്ത്രീയമായ പഠനത്തിന് വേണ്ടി ശേഖരിച്ച വസ്തുക്കള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. എന്നാല്‍ അനഘയുടെ വസ്ത്രത്തില്‍ ഉണ്ടായിരുന്ന ബീജത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കാത്തതെന്തേയെന്നും കോതി ചോദിച്ചു.

രണ്ട് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത് സംഭവത്തിന് പിന്നില്‍ ദൂരഹതയുണ്ടെന്നതിന് തെളിവാണ്. കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് ഈ പരാമര്‍ശം.

സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന െ്രെകം നന്ദകുമാറിന്റെയും അനഘയുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും ഹര്‍ജികളിലെ തുടര്‍വാദമാണ് കോടതിയില്‍ നടക്കുന്നത്.

കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ പല കണ്ടെത്തലുകളെയും നേരത്തേ കോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി ആയിരുന്ന ആര്‍.ബസന്തിനു ലഭിച്ച അജ്ഞാത കത്തിനെക്കുറിച്ച് അന്വേഷണം നടത്താത്തതും കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ശ്രീലത എന്ന പെണ്‍കുട്ടി അയച്ച ഈ കത്തില്‍ അനഘയെ സിനിമാനടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഉന്നത രാഷ്ട്രീയപോലീസ് ബന്ധമുള്ളതിനാല്‍ അന്വേഷണം അട്ടിമറിക്കുമെന്നും കാണിച്ചാണ് ജസ്റ്റിസ് ബസന്തിന് കത്തയച്ചതെന്നാണ് പരാതിക്കാരുടെ വാദം.

We use cookies to give you the best possible experience. Learn more