| Thursday, 13th June 2013, 12:09 am

കവിയൂര്‍ : രാഷ്ട്രീയക്കാര്‍ക്കും വി.ഐ.പികള്‍ക്കും പങ്കില്ലെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ, വി.ഐ.പികള്‍ക്കോ പങ്കുള്ളതായി തെളിവില്ലെന്ന് സി.ബി.ഐ. വീണ്ടും കോടതിയെ അറിയിച്ചു.

അനഘയുടെ ഇളയച്ഛനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നല്‍കിയിരുന്ന തുടരന്വേഷണ ഹര്‍ജിയിലാണ് സി.ബി.ഐ. റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

ആത്മഹത്യചെയ്ത നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെ അച്ഛന്‍ തന്നെയാണ് പീഡിപ്പിച്ചതെന്ന് സി.ബി.ഐ. അന്വേഷണറിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചു. []

നേരത്തെയുള്ള രണ്ട് അന്വേഷണ റിപ്പോര്‍ട്ടിലും അനഘയെ അച്ഛനായ നാരായണന്‍ നമ്പൂതിരിയാണ് പീഡിപ്പിച്ചതെന്ന് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും പ്രത്യേക സി.ബി.ഐ. കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

അനഘ മരിക്കുന്നതിന് മുമ്പ് നിരവധി ആളുകളാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന ഹര്‍ജിയിലെ ആരോപണം കളവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനഘയുടെ വീട്ടില്‍ പുറത്തുനിന്ന് മറ്റാരും വന്നിട്ടില്ല. സുഹൃത്തിനോട് അച്ഛന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് അനഘ പലതവണ പരാതി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

പോസ്റ്റുമോര്‍ട്ടംചെയ്ത ഡോ. സരിതയുടെ റിപ്പോര്‍ട്ടില്‍ അനഘ ആത്മഹത്യയ്ക്ക് മുമ്പ് 24നും 72 മണിക്കൂറിനും ഇടയില്‍ പിഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്നതായും അഡീഷണല്‍ പോലീസ് സൂപ്രണ്ട് എ.നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2004 സപ്തംബര്‍ 27നാണ് ക്ഷേത്രപൂജാരിയായ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുമ്പുള്ള മൂന്ന് ദിവസവും അനഘ സ്‌കൂളിലല്ലാതെ മറ്റൊരിടത്തും പോയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more