| Tuesday, 16th December 2014, 3:21 pm

കര്‍ശന നിയമങ്ങളോ പുരുഷാധിപത്യ ബോധമോ സ്ത്രീയുടെ രക്ഷക്കെത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും ഒഴിച്ചുള്ള സകല എന്റിറ്റികളും, രാഷ്ട്രീയപാര്‍ട്ടികളാകട്ടെ, എക്‌സിക്യൂട്ടിവാകട്ടെ, ജുഡീഷ്യറി ആകട്ടെ സുരക്ഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് പാട്രിയാര്‍ക്കല്‍ ആയ ഒരു സുരക്ഷയാണ്. അവര്‍ സ്ത്രീകളൂടെ സ്വാതന്ത്ര്യം, ഉപാധികളില്ലാത്ത സ്വാതന്ത്ര്യം, അതിനെ കുറിച്ച് അവര്‍ സംസാരിക്കുന്നില്ല.


(പുനപ്രസിദ്ധീകരണം)എസ്സേയിസ് / കവിത കൃഷ്ണന്‍

മൊഴിമാറ്റം / പ്രശാന്ത് എം

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത് നാം കേട്ടത് ഞെട്ടലോടെയാണ്. എന്നാല്‍ ആ ഞെട്ടലില്‍ ഒതുങ്ങുമായിരുന്ന മനുഷ്യത്വരഹിതമായ പീഡനവാര്‍ത്തയെ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ നല്‍കാത്ത ഭരണകൂടത്തിനെതിരാക്കി വളര്‍ത്തിയത് ജെ.എന്‍.യു, ജാമിയ മിലിയ, ആഗ്ര തുടങ്ങിയ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളായിരുന്നു.അവര്‍ക്ക് ധീരമായ നേതൃത്വം നല്‍കിയതാകട്ടെ എ.ഐ.പി.ഡബ്ല്യു.എ നേതാവും സി.പി.ഐ.എംഎല്‍ ലിബറേഷന്‍ കേന്ദ്രകമ്മിറ്റിയംഗവുമായ കവിത കൃഷ്ണനായിരുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ രണ്ടാം ദിവസം 19ാം തിയതി ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വസതിക്ക് മുന്നില്‍ നടന്ന സമരത്തെ അഭിസംബോധന ചെയ്ത് കവിത കൃഷ്ണന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

നമ്മളിന്ന് ഷീലാ ദീക്ഷിതിന്റെ വസതിക്കു മുമ്പില്‍ അവരുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയുണ്ടായി. നാം എന്തിനാണ് അവരുടെ രാജി ആവശ്യപ്പെടുന്നതെന്ന് കരുതുന്നവരുണ്ടാകും. മുഖ്യമന്ത്രി പറയുന്നത് ഇത് സംഭവിച്ചത് സര്‍ക്കാര്‍ ബസില്‍ (ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍) അല്ല, സ്വകാര്യ ബസിലാണ് എന്നാണ്, അതില്‍ തനിക്ക്് എന്താണ് ഉത്തരവാദിത്തമെന്ന് അവര്‍ പരിതപിക്കുന്നു.

ഇതു പോലെ ഇരുമ്പു ദണ്ഡുസൂക്ഷിക്കുന്ന ഒരു ബസ് യാതൊരു നിയമവും ബാധകമല്ലാതെ, യാതൊരു തടസവും കൂടാതെ ദില്ലിയുടെ നിരത്തുകളില്‍ തേരാപാരാ ഓടിയെങ്കില്‍, അതിനു നിങ്ങളല്ലാതെ മറ്റാരാണ് ഉത്തരവാദി. ഇപ്പോഴും ആ പെണ്‍കുട്ടി ജീവിതത്തിനും മരണത്തിനുമിടയ്ക്ക് പോരാടാനിടയായെങ്കില്‍ അതിനു നിങ്ങള്‍ ഉത്തരവാദിയാണ്. ആ ഇരുമ്പു ദണ്ഡ് ആ വണ്ടിയില്‍ എന്തിന് സൂക്ഷിച്ചു എന്നതിന് ഉത്തരം പറയാന്‍ നിങ്ങള്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക? ഇതില്‍ താങ്കള്‍ക്ക് മറ്റെന്തിനെയെങ്കിലും കുറ്റം പറഞ്ഞ് ഒഴിയാന്‍ കഴിയില്ല.

ഇതിലും പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. മുന്‍പ് സൗമ്യ വിശ്വനാഥന്‍ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ ഷീലാ ദീക്ഷിത് പറഞ്ഞു മൂന്നു മണിക്ക് ആ പെണ്‍കുട്ടി ഇറങ്ങി നടന്നെങ്കില്‍ അവള്‍ വളരെ സാഹസിക ആയിരിക്കണമെന്ന്. സ്ത്രീകള്‍ക്കെന്താ സാഹസികകളായിക്കൂടെ, ഞങ്ങള്‍ സാഹസികളാകും. ഞങ്ങള്‍ മറ്റൊന്നും വകവെയ്ക്കാത്തവരാകും.

ഞങ്ങള്‍ ഞങ്ങളൂടെ സുരക്ഷയ്ക്കായി പ്രത്യേക മുന്‍കരുതലുകള്‍ എടുക്കില്ല. ഞങ്ങള്‍ ഏത് വസ്ത്രം എങ്ങനെ ധരിക്കണമെന്ന് ഞങ്ങളെ ആരും ഉപദേശിക്കേണ്ടതില്ല. ഞങ്ങള്‍ രാത്രി എപ്പോള്‍ പോകണം, പകല്‍ എപ്പോള്‍ പോകണം, ആരുടെ ഒക്കെ കൂടെ പോകണം ഇതൊന്നും ഞങ്ങളെ ഉപദേശിക്കേണ്ടതില്ല.

നീരജ് കുമാര്‍ പൊലീസ് കമ്മീഷണറായപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ റേപ് കേസുകളൂടെ കാര്യത്തില്‍ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാകില്ല എന്നു പറയുകയുണ്ടായി.

പെണ്‍കുട്ടികളെ അടുത്ത് അറിയുന്നവരാണ് റേപ്പ് ചെയ്യുന്നവരില്‍ പലരും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇത് സത്യമാകാം, അല്ല സത്യമാണ്. അതു കൊണ്ട് പൊലീസിന് അവരെ പിടികൂടാന്‍ കൂടുതല്‍ എളുപ്പമാവുകയല്ലേ വേണ്ടത്. ഇത്തരം റേപ്പുകള്‍ തടയാത്തെന്തുകൊണ്ടെന്ന് ചോദിക്കുന്നില്ല. പക്ഷെ റേപ്പ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെ അനുപാതം 1971ല്‍ 46% ആയിരുന്നത് ഇപ്പോള്‍ 26% ആയിരിക്കുന്നു.


അതിന്റെ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നില്ല. ഇവിടെ നടക്കുന്ന പ്രക്ഷോഭങ്ങള്‍, അതിന് തുടര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, അതില്‍ നമ്മുടെ ആവശ്യം ഇതാകണം. അല്ലാതെ സി.സി ടി.വി ക്യാമറകള്‍ അല്ല നമുക്ക് വേണ്ടത് തൂക്കികൊലകള്‍ അല്ല നമ്മുക്ക് വേണ്ടത് ,രാസ വരിയുടക്കലിലും അല്ല നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം

ഇതിനാരാണ് ഉത്തരവാദി? പൊലീസിന്റെ കുറ്റാന്വേഷണത്തിലെ വന്‍ വീഴ്ച്ചയും പോരായ്മയുമാണ് ഇത് തെളിയിക്കുന്നത്. അന്വേഷണത്തിന് ഒരു പ്രൊസീജ്യറും ഇന്നേവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല.

ഇവിടെ കൂടിയിരിക്കുന്ന സര്‍വ്വ സ്ത്രീകള്‍ക്കും അറിയം, ഇത്തരം കേസുകളില്‍ ദില്ലി പൊലീസിന് ഒരു പ്രൊസിജ്യറേ ഉള്ളൂ, അത് കേസ് ഫയല് ചെയ്യരുതെന്ന് ഇരയില്‍ സമ്മര്‍ദ്ദം ചെലുത്തലാണ്. എവിടെ നിന്ന് എന്നറിയില്ല സ്‌റ്റേഷന്റെ പല കോണില്‍ നിന്നും വിചിത്രരായ പലരും വരും മോളേ കേസ് ഫയല്‍ ചെയ്യരുതെന്ന് ഉപദേശിക്കാന്‍..

ഒടുവില്‍ ഏതെങ്കിലും മഹിളാ സംഘടനകള്‍ ഇടപെടുകയും ഡി.സി.പിയില്‍ വരെ സമ്മര്‍ദ്ദം ചെലുത്തും വരെ ഒന്നും സംഭവിക്കില്ല.ഇതേത് ചട്ടങ്ങള്‍ പ്രകാരമാണെന്ന് അറിയില്ല പക്ഷെ ഇതാണ് നിലവിലുള്ള ചട്ടം.

പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് രാത്രിസഞ്ചാരം നടത്തരുതെന്നും നീരജ്കുമാര്‍ ആ പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി. രാത്രി 2 മണിക്ക് ഒറ്റയ്ക്ക് പോയ ശേഷം ആക്രമിക്കപ്പെട്ടാല്‍, പൊലീസിനെന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഡി.സി.പിയുടെ ചോദ്യം. ഈ കേസില്‍ അത്ര രാത്രിയായിരുന്നില്ല, കൂടെ ആളും ഉണ്ടായിരുന്നു, എന്നിട്ടും ആക്രമിക്കപ്പെട്ടു എന്നത് വേറെ കാര്യം.

ഞാന്‍ ചോദിക്കുന്നത് അതല്ല, പെണ്‍കുട്ടികള്‍ വൈകി സഞ്ചരിച്ചാല്‍ വിശദീകരണം നല്‍കേണ്ടി വരുന്ന സാഹചര്യമുണ്ട്, തങ്ങള്‍ക്ക് ജോലി ഉണ്ടായിരുന്നു, അല്ലെങ്കില്‍ ബി.പി.ഒയിലാണ് പ്രവര്‍ത്തിക്കുന്നത് അല്ലെങ്കില്‍ മീഡിയായിലാണ് എന്നൊക്കെ, അങ്ങനെ ഒരു വിശദീകരണം നല്‍കാനും നാം ബാധ്യസ്ഥരല്ല.

ഇതിനൊന്നുമല്ല, ഒരു പെണ്‍കുട്ടി ആഗ്രഹിക്കുകയാണ്, തനിക്ക് രാത്രിയില്‍ പുറത്തു ചുറ്റി തിരിയണം, അല്ലെങ്കില്‍ പുറത്തു പോയി ഒരു സിഗരറ്റ് വലിക്കണം എന്നൊക്കെ, അതെന്താ ഒരു കുറ്റമാണോ?

പെണ്‍കുട്ടികള്‍ക്ക് ജോലിക്ക് പോകണം, പാവങ്ങള്‍ക്ക് സുരക്ഷ വേണമെന്ന പ്രതിരോധ വാദങ്ങള്‍ ഞങ്ങള്‍ കേള്‍ക്കാന്‍ തന്നെ ആഗ്രഹിക്കുന്നില്ല. രാത്രിയാകട്ടെ പകലാകട്ടെ, വീട്ടിലാകട്ടെ പുറത്താകട്ടെ, ഏത് തരം വസ്ത്രം ധരിച്ചും ആകട്ടെ, പെണ്‍കുട്ടികള്‍ക്ക് സ്വേച്ഛ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നതാണ് പരമപ്രധാനം. ആ സ്വതന്ത്ര്യത്തിന്റെ സംരക്ഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

സുരക്ഷ എന്ന പദം ഏറെ വളച്ചൊടിക്കപ്പെട്ട പദമാണ്. പെണ്‍കുട്ടിയുടെ സുരക്ഷയെ കുറിച്ച് പരമ്പരാഗതമായ ഒരു സങ്കല്‍പ്പമുണ്ട്, മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും പകര്‍ന്നു കിട്ടുന്ന ആ ബോധം “Girls should behave yourselves” എന്നാണ്., വീടുകളില്‍ ഒതുങ്ങി കൂടുക എന്നതാണ്, നിങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തരുത് എന്നൊക്കെയാണ്.

നിങ്ങള്‍ നിങ്ങളൂടെ സ്വാതന്ത്ര്യം പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് അടിയറ വെച്ചാല്‍ നിങ്ങള്‍ സുരക്ഷിതയായി എന്ന് ചുരുക്കം. ഈ സുരക്ഷ ഞങ്ങള്‍ക്ക് ആവശ്യമില്ല.

അടുത്തപേജില്‍ തുടരുന്നു


സുഷമ സ്വരാജിന്റെ പാര്‍ലമെന്റ് പ്രസംഗത്തിലെ ഒരു സംഗതി എനിക്ക് വളരെ അപമാനകരമായി തോന്നി. പെണ്‍കുട്ടി ജീവിക്കുകയാണെങ്കില്‍ തന്നെ അവള്‍ ഒരു ജീവശവം മാത്രമാകും എന്നാണ് സുഷമാ സ്വരാജിന്റെ വളരെ അപലപനീയമായ ഒരു വാചകം. എന്തിന്? ഈ പെണ്‍കുട്ടി അതിജീവിക്കുകയാണെങ്കില്‍ അവള്‍ തല ഉയര്‍ത്തി ജീവിക്കും. അവള്‍ ഒരു പോരാളിയായി തന്നെ ജീവിക്കും.


ദില്ലി പൊലീസ് സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഒരു പരസ്യ പ്രചരണം നടത്തുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ആ പരസ്യത്തില്‍ ഒറ്റ സ്ത്രീയും ഇല്ല. മറിച്ച് ഫര്‍ഹാന്‍ അക്തര്‍ എന്ന പുരുഷ സിനിമാതാരമാണ് ഉള്ളത്. പുരുഷനാകൂ, സ്ത്രീ സംരക്ഷണത്തില്‍ പങ്കാളിയാകൂ എന്നാണ് അദ്ദേഹം അതില്‍ ആഹ്വാനം ചെയ്യുന്നത്.

ഞാന്‍ ചോദിക്കട്ടെ മറ്റൊരു ജാതിയില്‍പ്പെട്ട ഒരു പുരുഷനെ വിവാഹം കഴിച്ചതിന് സ്വന്തം സഹോദരിയുടെ ശിരസ് അറക്കുന്ന സഹോദരന്‍, സംരക്ഷണമെന്ന പുരുഷന്റെയും സഹോദരന്റെയും കര്‍ത്തവ്യം നിര്‍വഹിക്കുകയാണെന്നല്ലേ ധരിക്കുന്നത്?[]

അതില്‍ തുടര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള എന്തെങ്കിലും പരിഹാരമാണിതെന്ന് കരുതാനാകുമോ? ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും ഒഴിച്ചുള്ള സകല എന്റിറ്റികളും, രാഷ്ട്രീയപാര്‍ട്ടികളാകട്ടെ, എക്‌സിക്യൂട്ടിവാകട്ടെ, ജുഡീഷ്യറി ആകട്ടെ സുരക്ഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് പാട്രിയാര്‍ക്കല്‍ ആയ ഒരു സുരക്ഷയാണ്. അവര്‍ സ്ത്രീകളൂടെ സ്വാതന്ത്ര്യം, ഉപാധികളില്ലാത്ത സ്വാതന്ത്ര്യം, അതിനെ കുറിച്ച് അവര്‍ സംസാരിക്കുന്നില്ല.

അതിന്റെ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നില്ല. ഇവിടെ നടക്കുന്ന പ്രക്ഷോഭങ്ങള്‍, അതിന് തുടര്‍ച്ചയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, അതില്‍ നമ്മുടെ ആവശ്യം ഇതാകണം. അല്ലാതെ സി.സി ടി.വി ക്യാമറകള്‍ അല്ല നമുക്ക് വേണ്ടത് തൂക്കികൊലകള്‍ അല്ല നമ്മുക്ക് വേണ്ടത് ,രാസ വരിയുടക്കലിലും അല്ല നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.

കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെ നിരക്ക് തന്നെ കുറവാണെങ്കില്‍ ഈ കുറ്റങ്ങള്‍ക്ക് വധ ശിക്ഷ ഏര്‍പ്പെടുത്തിയിട്ട് എന്തു പ്രയോജനം? ലൈംഗിക പീഡന കേസുകളില്‍ ഇരയുടെ പരാതിക്ക് ഒരു വിലയും കല്‍പ്പിക്കാത്തത് കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നത്.

റേപ്പുകള്‍ സംബന്ധിച്ച നിയമവും വളരെ ദുര്‍ബലമാണ്. അത് പ്രകാരം ഏതെങ്കിലും ഒരു വസ്തു സ്ത്രീകളുടെ ശരീരത്തില്‍ കുത്തി കയറ്റിയാല്‍ അത് റേപ്പിന്റെ വ്യാഖ്യാനത്തില്‍ പെടുന്നില്ല. ആ ബസില്‍ നടന്ന ക്രൂരമായ റേപ്പിലെ പ്രധാനപ്പെട്ട ഒരു സംഭവം റേപ്പ് നിയമങ്ങളൂടെ പരിധിയില്‍ വരില്ല തന്നെ.

സുഷമ സ്വരാജിന്റെ പാര്‍ലമെന്റ് പ്രസംഗത്തിലെ ഒരു സംഗതി എനിക്ക് വളരെ അപമാനകരമായി തോന്നി. പെണ്‍കുട്ടി ജീവിക്കുകയാണെങ്കില്‍ തന്നെ അവള്‍ ഒരു ജീവശവം മാത്രമാകും എന്നാണ് സുഷമാ സ്വരാജിന്റെ വളരെ അപലപനീയമായ ഒരു വാചകം. എന്തിന്? ഈ പെണ്‍കുട്ടി അതിജീവിക്കുകയാണെങ്കില്‍ അവള്‍ തല ഉയര്‍ത്തി ജീവിക്കും. അവള്‍ ഒരു പോരാളിയായി തന്നെ ജീവിക്കും.

തന്റെ നേരെ അതിക്രമമുണ്ടായപ്പോള്‍ ചെറുത്തു നില്‍ക്കാന്‍ ധീരത കാണിച്ചവളാണ് അവള്‍. ചെറുത്തു നിന്ന അവളെ ഒരു പാഠം പഠിപ്പിക്കാനായാണ് അവളെ ഇത്രമേല്‍ ക്രൂര പീഡനങ്ങള്‍ക്ക് കുറ്റവാളികള്‍ ഇരയാക്കിയത്. ബോധം വന്നപ്പോള്‍ കുറ്റവാളികളെ പിടിച്ചോ എന്ന് ആ പെണ്‍കുട്ടി ചോദിച്ചതായി പത്രങ്ങളില്‍ വായിച്ചു.

പോരാടാനുള്ള ധൈര്യം അവളില്‍ മുമ്പത്തേതിനെക്കാള്‍ അധികമായി ഇപ്പോഴുമുണ്ടെന്നാണ് ആ വാക്കുകള്‍ കാണിക്കുന്നത്. ആ പോരാട്ട വാഞ്ചയെ നാം അഭിവാദ്യം ചെയ്യുന്നു. ബലാല്‍സംഗത്തെ അതിജീവിക്കുന്ന സ്ത്രീകള്‍ ജീവശവം അല്ല, അവര്‍ മജ്ജയും മാംസവും പോരാട്ടവീര്യവുമുള്ള സ്ത്രീകളായി തന്നെ ജീവിക്കും. അത്തരത്തിലുള്ള എല്ലാ ധീര വനിതകളെയും നാം ഇവിടെ അഭിവാദ്യം ചെയ്യുന്നു.

ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയമില്ല എന്ന പറയുന്നവര്‍ ധാരാളമുണ്ട്. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. രാഷ്ട്രീയം അത്ര വില കുറഞ്ഞ വസ്തു അല്ല. രാഷ്ട്രീയം സംസാരിക്കേണ്ടി വരും. നമ്മുടെ രാജ്യത്തിന്റെ സംസ്‌ക്കാരം ബലാത്സംഗങ്ങളെയും പീഡനങ്ങളെയും ന്യായീകരിക്കുന്നതാണ്.

കെ.പി.എസ് ഗില്ലിനെ പോലുള്ള പോലീസുകാര്‍ ന്യായമായി പറയുന്നത് പെണ്‍കുട്ടികള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് ഇതു പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നാണ്. ഇങ്ങനെ പറയുന്ന ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരുപാട് വലിയ ആളുകള്‍ ഉണ്ട് ഈ രാജ്യത്തെമ്പാടും. ഈ വാദങ്ങളെ നേരിടാന്‍ ബലാത്സംഗത്തെ ഒരു രാഷ്ട്രീയ വിഷയമാക്കി മാറ്റി എടുത്തേ മതിയാകൂ.

ഇത്തരം വിഷയങ്ങളിലാണ് നമുക്ക് ഉത്തരം വേണ്ടത്. നമ്മള്‍ കുറേ പേര്‍ പാര്‍ലമെന്റിന് മുന്നില്‍ നിന്നും കണ്ണിരൊഴുക്കിയത് കൊണ്ടോ കൊലക്കയര്‍ കൊടുക്കൂ എന്ന് അലറി വിളിച്ചത് കൊണ്ടോ യാതൊരു കാര്യവുമില്ല. ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. തിരുത്തലുകള്‍ നമ്മുടെ സംസ്‌ക്കാരത്തിലും മനോഭാവത്തിലുമാണ് ഉണ്ടാകേണ്ടത്.

ബി.ജെ.പി വധശിക്ഷയെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ചിരിയടക്കാന്‍ ആകുന്നില്ല. ബി.ജെ.പിയുടെ സര്‍ക്കാര്‍ ഉള്ള ഇടങ്ങളിലും അവരുടെ സ്വന്തം ഗുണ്ടകള്‍ ജീന്‍സിടുന്ന പെണ്‍കുട്ടികളെ അടിച്ചോടിക്കുന്നു. മുസ്ലിം അല്ലെങ്കില്‍ കൃസ്ത്യന്‍ ആണ്‍സുഹൃത്ത് ഉള്ള പെണ്‍കുട്ടികളെ അടിച്ചോടിക്കുന്നു.

പെണ്‍കുട്ടികള്‍ ഭാരതിയ സംസ്‌ക്കാരത്തിനനുസരിച്ച് ജീവിച്ചില്ലെങ്കില്‍ ഇതായിരിക്കും അനുഭവം എന്ന് അവര്‍ ഭീഷണി മുഴക്കുന്നു. ഇതിന് ബദലായി നമ്മുക്കൊരു സംസ്‌ക്കാരം സൃഷ്ടിച്ചേ മതിയാകൂ. ഒരു ബദല്‍ രാഷ്ട്രീയം നല്‍കിയേ മതിയാകൂ. സ്ത്രീകള്‍ക്ക് ഉപാധിയില്ലാത്ത സ്വാതന്ത്യത്തില്‍ ജീവിക്കാനുള്ള അവകാശമാണ് നാം നേടിയെടുക്കേണ്ടത്.

എന്റെ വാക്കുകള്‍ ചുരുക്കുന്നു. ഈ ജല പീരങ്കികള്‍ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ബലാത്സംഗികള്‍ക്കായി ധാരാളം ന്യായവാദങ്ങള്‍ ഉയര്‍ത്തുന്ന സര്‍ക്കാര്‍ പോരാട്ടങ്ങളൂടെ ജ്വാല ഈ ജലപീരങ്കികളില്‍ നിന്നും വര്‍ഷിക്കുന്ന വെള്ളത്തില്‍ അണഞ്ഞു പോകുമെന്ന് കരുതുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.

അഭിവാദ്യങ്ങള്‍

We use cookies to give you the best possible experience. Learn more