| Saturday, 19th October 2024, 8:06 am

നെല്‍സണ്‍ ചിത്രം ബ്ലഡി ബെഗ്ഗര്‍; കവിന് ഇത്തവണ വില്ലനാകുന്നത് മലയാളി നടന്‍; ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശരവണന്‍ മീനാച്ചി എന്ന തമിഴ് ടെലിവിഷന്‍ പരമ്പരയിലൂടെ നായകനായി എത്തിയ നടനാണ് കവിന്‍ രാജ്. 2019ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് നാല് സിനിമകളില്‍ നായകനായി എത്താന്‍ കവിന് സാധിച്ചിരുന്നു.

അതില്‍ 2023ല്‍ ഇറങ്ങിയ ഡാഡ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു. ഇപ്പോള്‍ കവിന്‍ നായകനായി എത്തുന്ന അഞ്ചാമത്തെ സിനിമയാണ് ബ്ലഡി ബെഗ്ഗര്‍. ജയിലര്‍, ബീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ നെല്‍സണ്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ എം. ശിവബാലന്‍ ആണ്.

കവിന്‍ ഒരു ഭിക്ഷക്കാരനായി എത്തുന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 31ന് റിലീസിന് എത്തുന്ന ബ്ലഡി ബെഗ്ഗര്‍ ഔട്ട് ആന്റ് ഔട്ട് ബ്ലാക്ക് കോമഡി ചിത്രമായിരിക്കും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍.

രണ്ട് മിനിട്ടും 13 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയ്‌ലറായിരുന്നു ചിത്രത്തിന്റേതായി പുറത്തിറങ്ങിയത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളി നടനായ സുനില്‍ സുഖദയാണ്. അദ്ദേഹം ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. ട്രെയ്‌ലറിലൂടെ സുനിലിന് വളരെ മികച്ച വേഷമാണ് ബ്ലഡി ബെഗ്ഗറിലെന്ന കാര്യം വ്യക്തമാണ്.

കവിനും സുനില്‍ സുഖദക്കും പുറമെ റെഡിന്‍ കിംഗ്സ്ലി, മാരുതി പ്രകാശ്രാജ്, ടി.എം. കാര്‍ത്തിക്, പദം വേണു കുമാര്‍, അര്‍ഷാദ്, പ്രിയദര്‍ശിനി രാജ്കുമാര്‍, മിസ് സലീമ, അക്ഷയ ഹരിഹരന്‍, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, തനുജ മധുരപന്ത്, തനൂജ, മെറിന്‍ ഫിലിപ്പ്, രോഹിത് രവി ഡെനീസ്, ബിലാല്‍, യു.ശ്രീ സര്‍വവന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Kavin’s Bloody Beggar Movie Trailer Out

Latest Stories

We use cookies to give you the best possible experience. Learn more