| Monday, 3rd September 2012, 12:52 pm

കാവേരി നദീജല തര്‍ക്കം:കേന്ദ്രത്തിന്‌ സുപ്രീംകോടതി വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീകജല തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സുപ്രീം കോടതിയുടെ രൂക്ഷ
വിമര്‍ശനം. കോടതി നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയാതെ പോകുന്നത് എന്തു കൊണ്ടെന്ന്  സുപ്രീംകോടതി ചോദിച്ചു.[]

കാവേരി ജലഅതോറിറ്റി ഉടന്‍ചേരണമെന്ന് കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു. ഇതിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഡി.കെ.ജെയിന്‍ വ്യക്തമാക്കി. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

വിഷയത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം തേടിയ കേന്ദ്രത്തിന്റെ അഭിഭാഷകന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, കാവേരി നദീജല അതോറിറ്റിയുടെ യോഗത്തിന്റെ തീയതി ഇതുവരെ നിശ്ചയിട്ടില്ലെന്ന് അറിയിച്ചു.

യോഗം ചേരുന്നതിന് തമിഴ്‌നാട്, കര്‍ണാടക, കേരള സര്‍ക്കാരുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ട യോഗത്തില്‍ സംസ്ഥാനങ്ങളുടെ അനുമതിക്ക് കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ട് അമ്പരപ്പിക്കുന്നതാണെന്നാണ് കോടതിയുടെ നിരീക്ഷണം.

We use cookies to give you the best possible experience. Learn more