കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടി അന്‍വര്‍ എം.എല്‍.എ
Heavy Rain
കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടി അന്‍വര്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 4:46 pm

മലപ്പുറം: വലിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തേടി പി.വി അന്‍വര്‍ എം.എല്‍.എ. 53ഓളം ആളുകളെ പറ്റി വിവരമൊന്നുമില്ലെന്നും ഇവിടെ രക്ഷാപ്രവര്‍ത്തനം ശ്രമകരമാണെന്നും അന്‍വര്‍ പറഞ്ഞു.

പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍,ആള്‍ക്കൂട്ടത്തെ ഒഴിവാക്കേണ്ടതുമുണ്ട്.അതിനാല്‍,ദുരന്തമുഖത്ത് രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ മാത്രം എത്തിയാല്‍ മതിയാകും. ബന്ധപ്പെടുന്നതിനായി മൊബൈല്‍ നമ്പറും ലൊക്കേഷനും എം.എല്‍.എ നല്‍കിയിട്ടുണ്ട്.

നിലമ്പൂരിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്.കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനാണിപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.53-ഓളം ആളുകളെ പറ്റി നിലവില്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.മണ്ണു നീക്കി, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നത് വളരെ ശ്രമകരമാണ്.

സൈന്യം ഉടന്‍ തന്നെ സ്ഥലത്തെത്തും.രക്ഷാദൗത്യത്തില്‍
അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്ന,ഇവിടെ എത്തിച്ചേരാന്‍ കഴിയുന്ന,സേവനസന്നദ്ധതരായ ആളുകള്‍ കഴിയുമെങ്കില്‍ അടിയന്തരമായി കവളപ്പാറയില്‍ എത്തണം.പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍,ആള്‍ക്കൂട്ടത്തെ ഒഴിവാക്കേണ്ടതുമുണ്ട്.അതിനാല്‍,ദുരന്തമുഖത്ത് രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ മാത്രം എത്തിയാല്‍ മതിയാകും.ലൊക്കേഷന്‍ ഒപ്പം ചേര്‍ക്കുന്നു.പോത്തുകല്ല് വഴി കവളപ്പാറയിലെത്താം.പോത്തുകല്ലില്‍ എത്തിയ ശേഷം,താഴെ കൊടുക്കുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സഹീര്‍ പരപ്പന്‍:9495076823

Location:Pothukallu

https://maps.google.com/?cid=4807979085501811457

#Nilambur_Flood_Updates
#Mission_Kavalappara