| Wednesday, 5th February 2020, 3:23 pm

കവളപ്പാറ ദുരന്തം; പുനരധിവാസം വൈകുന്നു; ഹൈക്കോടതിയെ സമീപിച്ച് കോളനി കണ്‍വീനര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കവളപ്പാറയില്‍ 2019ലെ പ്രളയത്തെ തുടര്‍ന്ന് വീടു നഷ്ടപ്പെട്ട യുവാവ് കോടതിയെ സമീപിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നാവശ്യപ്പെട്ടാണ് കവളപ്പാറ കോളനി കൂട്ടായ്മയുടെ കണ്‍വീനര്‍ എം. ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

2019 ഓഗസ്റ്റ് 8നായിരുന്നു കവളപ്പാറയില്‍ ഉരുള്‍ പൊട്ടിയത്. കവളപ്പാറയില്‍ 2019ലെ പ്രളയത്തെ തുടര്‍ന്ന് 44 വീടുകള്‍ തകര്‍ന്നു. 59 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രളയം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇവരെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പരാതി ക്കാരന്‍ പറഞ്ഞു.

ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.കവളപ്പാറയില്‍ പ്രളയത്തില്‍
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം എവിടെ വേണമെന്നതില്‍ തീരുമാനമാവാത്തതില്‍ നേരത്തെ ആശയക്കുഴപ്പമുണ്ടായിരുന്നു.

ചെമ്പന്‍ കൊല്ലിയില്‍ നിര്‍മാണത്തിലിരിക്കുന്ന 34 വീടുകള്‍ വിട്ടുകിട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അതില്‍ നിന്ന് ഒരു വിഭാഗം പിന്നീട് പിന്മാറുകയായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഒമ്പത് ഏക്കറില്‍ വീടിന്റെ നിര്‍മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഊരുമൂപ്പന്റെ നേതൃത്വത്തില്‍ ഇവര്‍ മലപ്പുറത്തെത്തി ജില്ലാ കലക്ടറെ കണ്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more