'ആരാച്ചാരാക്കരുത് എന്നെ'; സുരേഷ് ഗോപി-നിഥിന്‍ രണ്‍ജി പണിക്കര്‍ ചിത്രം 'കാവല്‍' ട്രെയ്ലര്‍ പുറത്ത്
Movie Day
'ആരാച്ചാരാക്കരുത് എന്നെ'; സുരേഷ് ഗോപി-നിഥിന്‍ രണ്‍ജി പണിക്കര്‍ ചിത്രം 'കാവല്‍' ട്രെയ്ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th July 2021, 7:51 pm

കൊച്ചി: നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയ്ലര്‍ പുറത്ത്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്. സുരേഷ് ഗോപി രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

ഇവരെക്കൂടാതെ രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വില്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഖില്‍ എസ്. പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

 

മേക്കപ്പ് പ്രദീപ് രംഗന്‍, ആര്‍ട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാര്‍ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി
രാജകൃഷ്ണന്‍ എം. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാടിയൂര്‍.

ചീഫ് അസോസിയേറ്റ് സനാല്‍ വി ദേവന്‍, ശ്യാമന്തക് പ്രദീപ്, പ്രൊഡക്ഷന്‍സ് എക്സിക്യൂട്ടീവ് പൗലോസ് കുറുമട്ടം. സഹ സംവിധായകന്‍ രഞ്ജിത്ത് മോഹന്‍, സ്റ്റില്‍സ് മോഹന്‍ സുരഭി, ഡിസൈന്‍ ഓള്‍ഡ് മോങ്ക്, പി.ആര്‍.ഒ. എ.എസ്. ദിനേശ്, അതിര ദില്‍ജിത്ത്, മഞ്ജു ഗോപിനാഥ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kaval Movie Trailer Out