| Tuesday, 27th October 2020, 2:28 pm

കോടീശ്വരന്‍ പരിപാടിയിലെ സമ്മാനത്തുക ഭാര്യയുടെ മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്താനുപയോഗിക്കുമെന്ന് മത്സരാര്‍ത്ഥി; തിരുത്തി അമിതാഭ് ബച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഭാര്യയെ ബോഡി ഷെയിമിംഗ് നടത്തിയ മത്സരാര്‍ത്ഥിയെ തിരുത്തി അമിതാഭ് ബച്ചന്‍. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു സംഭവം.

മധ്യപ്രദേശില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി കോശ്ലേന്ദ്ര സിംഗ് തോമറായിരുന്നു മത്സരാര്‍ത്ഥി. മത്സരം പുരോഗമിക്കുന്നതിനിടെ താങ്കള്‍ വിജയിക്കുകയാണെങ്കില്‍ സമ്മാനത്തുക ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി ചിലവഴിക്കുമോ എന്ന് അമിതാഭ് ബച്ചന്‍ ചോദിച്ചു.

എന്നാല്‍ സമ്മാനത്തുക കൊണ്ട് താന്‍ ഭാര്യയുടെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുമെന്നായിരുന്നു കോശ്ലേന്ദ്ര പറഞ്ഞത്. മറുപടി കേട്ട് അമ്പരന്ന അമിതാഭ് എന്തിനാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതെന്ന് തിരിച്ചുചോദിച്ചു.

15 വര്‍ഷമായിഈ മുഖം (ഭാര്യയുടെ മുഖം) കണ്ട് താന്‍ ബോറടിച്ചെന്നായിരുന്നു കോശ്ലേന്ദ്രയുടെ മറുപടി. ഇതുകേട്ട് ചിരിച്ച് ബിഗ് ബി ഭാര്യയോട് ഇദ്ദേഹം പറയുന്നത് കേള്‍ക്കരുതെന്ന് പറഞ്ഞു.

അതേസമയം താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അപ്പോള്‍ കോശ്ലേന്ദ്ര വിശദീകരിച്ചത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തമാശയായി പറയരുതെന്ന് അമിതാഭ് പറഞ്ഞു. നിരവധി പേര്‍ പ്ലാസ്റ്റിക് സര്‍ജറി തെരഞ്ഞെടുക്കുന്നുണ്ടെന്നും എന്നാല്‍ മൂന്ന് വര്‍ഷത്തിനപ്പുറം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 40000 രൂപയാണ് കോശ്ലേന്ദ്രയ്ക്ക് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kaun Banega Crorepati 12 Host Amitabh Bachchan schools a contestant after he jokes of using the prize money to get plastic surgery done of wife’s face

Latest Stories

We use cookies to give you the best possible experience. Learn more