വാഷിങ്ടണ്‍: റിയാലിറ്റി ഷോക്കിടെ മത്സരാര്‍ത്ഥിയായ യുവാവിനെ അനുവാദമില്ലാതെ ചുംബിച്ചതിന് ഗായിക കാറ്റി പെറിക്കെതിരെ പ്രതിഷേധം. അമേരിക്കന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോക്കിടെയായിരുന്നു മത്സരാര്‍ത്ഥിയായ ബെഞ്ചമിന്‍ ഗ്ലോസിനെ പരിപാടിയിലെ ജഡ്ജായ കാറ്റി പെറി ചുംബിച്ചത്.
തന്നെ കാറ്റി പെറി ചുംബിച്ചത് വളരെയധികം അസ്വസ്ഥതയുണ്ടാക്കിയെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. കാറ്റി തന്നെ ചുംബിക്കുന്ന വീഡിയോ ബെഞ്ചമിന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ കാറ്റിക്കെതിരെ പ്രതിഷേധമുയര്‍ന്നത്.
അനുവാദമില്ലാതെ ഒരാളെ ചുംബിക്കുന്നത് പീഡനമാണെന്നും കാറ്റിക്കെതിരെ പീഡനത്തിനെരെ കേസെടുക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വാദം.
താന്‍ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ചുംബിക്കട്ടെയെന്ന് തന്നോട് ചോദിച്ചിരുന്നെങ്കില്‍ താന്‍ വേണ്ടെന്ന് പറയുമായിരുന്നെന്നും ബെഞ്ചമിന്‍ പറയുന്നു.
തന്റെ കാമുകിക്ക് നല്‍കാന്‍ താന്‍ സൂക്ഷിച്ച് വെച്ചിരുന്ന ആദ്യ ചുംബനമാണ് കാറ്റി പെറി തട്ടിയെടുത്തതെന്നും ബെഞ്ചമിന്‍ പറയുന്നുണ്ട്.എന്നാല്‍ കാറ്റിയുടെത് പീഡനമാണെന്ന് താന്‍ കരുതുന്നില്ലെന്നും തന്റെ പാട്ടിനെ കുറിച്ച് ജഡ്ജസിന്റെ കമന്റിനെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളെന്നുമാണ് ബെഞ്ചമിന്‍ പറയുന്നത്.