| Sunday, 23rd April 2023, 11:06 am

രേഖക്ക് ശേഷം കട്ടീസ് ഗ്യാങ്ങുമായി ഉണ്ണി ലാലു; ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ അനില്‍ ദേവ് ഉണ്ണി ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘കട്ടീസ് ഗ്യാങ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഞായറാഴ്ച രാവിലെ 7.30 നു അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്നു.

ഓകാണിക് മൂവിസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ അല്‍ത്താഫ് സലിം, സ്വാതി ദാസ് പ്രഭു, സജിന്‍ ചെറുകയില്‍, വരുണ്‍ ധാര എന്നിവരാണ് മറ്റു താരങ്ങള്‍.

ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് രാജ് കാര്‍ത്തി ആണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നിഖില്‍ വി. നാരായണനാണ്. എഡിറ്റിങ്- റിയാസ് കെ. ബദര്‍, ആക്ഷന്‍ കൊറിയോഗ്രാഫി- ഫോണിക് പ്രഭു, പ്രൊഡക്ഷന്‍ ഡിസൈനര്‍- സോനു കല്ലേലി, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍- ശശി പൊതുവാള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജ് കാര്‍ത്തി, കോസ്റ്റും ഡിസൈനര്‍- ഗായത്രി കിഷോര്‍,

മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കളറിസ്റ്റ്- ശ്രീക്ക് വാരിയര്‍, ഗാനരചന- റഫീഖ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റിയാസ് ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍- സജില്‍ പി. സത്യനാഥന്‍, രാജേഷ് രാജന്‍, അസോസിയേറ്റ് ക്യാമറമാന്‍- ഫെലിക്‌സ് ഫ്രാങ്ക്‌ളിന്‍, ദീപു കെ.എസ്, സ്റ്റില്‍- അനുരൂപ്, ഡിസൈന്‍- യെല്ലോടൂത്ത്, പി.ആര്‍.ഓ എ. എസ്.ദിനേശ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: kattees gand first look poster

We use cookies to give you the best possible experience. Learn more