| Tuesday, 13th March 2018, 9:01 am

കട്ടപ്പയുടെ തട്ടകം ഇനി ലണ്ടനില്‍; മാഡം തുസാഡ്‌സില്‍ കട്ടപ്പയുടെ മെഴുക് പ്രതിമ ഒരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം വന്‍വിജയമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗവും ബോക്‌സോഫീസ് തകര്‍ത്തുവാരി പുറത്തിറങ്ങിയിരുന്നു. ആദ്യമായി 1000 കോടി നേടുന്ന ഒരു ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും ബാഹുബലി 2 നേടിയിരുന്നു.

പ്രേക്ഷകര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ചിത്രീകരണമായിരുന്നു ബാഹുബലിയുടെ പ്രധാന പ്രത്യേകത. ചിത്രം ഇത്രയും വിജയം ആവാന്‍ കാരണം മികച്ച കഥയും അവതരിപ്പിച്ച രീതിയും മാത്രമല്ല. ചിത്രത്തിലെ താരങ്ങളുടെ പ്രകടനം ഇതില്‍ ഒഴിവാക്കാന്‍ കഴിയാത്തയൊന്നാണ്.



Also Read: ബാഹുബലിയും പല്‍വാര്‍ ദേവനും വ്യത്യസ്തനാവുന്നു; മോഡേണായ ബാഹുബലി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ബാഹുബലിയായി ചിത്രത്തില്‍ പ്രഭാസ് നിറഞ്ഞാടിയപ്പോള്‍ കട്ടപ്പയായി വേഷമിട്ട സത്യരാജ് പ്രേക്ഷകരുടെ മനസ് കീഴടക്കിയ പ്രകടനം കാഴ്ച്ച വെച്ചു. മഹിഷ്മതി സാമ്രാജ്യത്തിലെ ഉത്തരവാദിത്തമുള്ള സേനാധിപനായാണ് സത്യരാജ് പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ലണ്ടനിലെ പ്രശസ്ത മ്യൂസിയമായ മാഡം തുസാഡ്‌സില്‍ കട്ടപ്പയും എത്താന്‍ സാധ്യതയുണ്ട്. പ്രഭാസിന്റെ ബാഹുബലിക്ക് പിന്നാലെ കട്ടപ്പയുടെയും മെഴുക് പ്രതിമ മ്യൂസിയത്തില്‍ നിര്‍മ്മിക്കാനാണ് നീക്കം.


Also Read:

ഭാവനയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി കന്നഡ നിര്‍മ്മാതാവ്; സമ്മാനമായി നല്‍കിയത് വെള്ളി ഉടവാള്‍


അങ്ങനെയാണെങ്കില്‍ ഇത്തരത്തില്‍ ലണ്ടനില്‍ ആദരിക്കപ്പെടുന്ന ആദ്യ തമിഴ് താരമായി സത്യരാജ് മാറും. മ്യൂസിയത്തില്‍ ഇടംനേടിയ ആദ്യ ദക്ഷിണേന്ത്യന്‍ താരം പ്രഭാസ് ആയിരുന്നു.

ബാഹുബലി റിലീസിന് പിന്നാലെയായിരുന്നു മാഡം തുസാഡ്‌സില്‍ പ്രഭാസിന്റെ മെഴുക് പ്രതിമ പണിതിരുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ ഇരുതാരങ്ങളേയും മാഡം തുസാഡ്‌സില്‍ എത്തിക്കുന്നത് കൂടുതല്‍ ആരാധകരെ മ്യൂസിയത്തിലെത്തിക്കും.

We use cookies to give you the best possible experience. Learn more