കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ആ കൊലയ്ക്കു പിന്നില്‍ എല്‍.ഡി.എഫാണെന്ന് സലീം കുമാര്‍
Daily News
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ആ കൊലയ്ക്കു പിന്നില്‍ എല്‍.ഡി.എഫാണെന്ന് സലീം കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 29, 02:50 pm
Saturday, 29th April 2017, 8:20 pm

ബാഹുബലിയുടെ ആദ്യഭാഗം റിലീസ് ആയതിന് പിന്നാലെ സിനിമാപ്രേമികള്‍ പരസ്പരം ചോദിച്ച് ഹിറ്റായ ചോദ്യമാണ് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നും എന്നത്. ഈ ചോദ്യത്തിന് ഇന്നലെയോടെ സിനിമാ പ്രേമികള്‍ക്ക് ഉത്തരം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം കാണാന്‍ കഴിയാത്തതിനാല്‍ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം സലീം കുമാര്‍.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന സലിം കുമാറിന്റെ വെളിപ്പെടുത്തല്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു പൊതുപരിപാടിക്കിടെയാണ് രസകരമായ ആ രഹസ്യം സലിം കുമാര്‍ വെളിപ്പെടുത്തിയത്. ആ രഹസ്യം വെളിപ്പെടുത്തരുതെന്ന് സദസ്സ് ആവശ്യപ്പെട്ടെങ്കിലും പറയുമെന്ന് ആവര്‍ത്തിച്ച് സലിം കുമാര്‍ ആ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.

“യുദ്ധത്തില്‍ രാജ്യവും സൈന്യവും ഒക്കെ നഷ്ടപ്പെട്ട് തോല്‍വിയടഞ്ഞിരുന്ന കട്ടപ്പ ബാഹുബലിയോട് ചോദിച്ചു; മോനെ ബാഹു നമ്മളിനി എന്തു ചെയ്യും. അപ്പോള്‍ ബാഹുബലി പറഞ്ഞു: എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന്. ഇതോടെ ഭ്രാന്ത് മൂത്ത കട്ടപ്പ അവിടെ കിടന്ന തുരുമ്പിച്ച വാളെടുത്തു ബാഹുബലിയെ കൊന്നു,” ഇതാണ് സത്യത്തില്‍ സംഭവിച്ചതെന്നായിരുന്നു സലിം കുമാറിന്റെ മറുപടി.


Also Read: പിടി വിട്ട ക്യാച്ച്, ഉന്നം തെറ്റിയ ഓവര്‍ ത്രോ; ഒടുവില്‍ വിക്കറ്റു പിഴുത് എം.എസ് ധോണിയുടെ മാസ് സ്റ്റമ്പിംഗ്, വീഡിയോ കാണാം


പൊട്ടിച്ചിരിയോടെയാണ് സലീം കുമാറിന്റെ വെളിപ്പെടുത്തല്‍ സദസ്സ് സ്വീകരിച്ചത്.