| Saturday, 1st April 2017, 12:49 pm

കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്നറിയാം; പക്ഷേ പറയില്ല; കേസ് വന്നാല്‍ കുടുംബം വിറ്റാലും നഷ്ടംകൊടുത്ത് തീരില്ല : ബാഹുബലിക്ക് മലയാളത്തില്‍ ശബ്ദം നല്‍കിയ അരുണ്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശിയായ അരുണ്‍. ബാഹുബലി മലയാളം വേര്‍ഷനില്‍ അമരേന്ദ്രബാഹുബലി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അരുണാണ്.

എന്നാല്‍ അരുണിനോട് എല്ലാവരും ഇപ്പോള്‍ ചോദിക്കുന്ന ചോദ്യം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത് തന്നെ. ഒരുപക്ഷേ ബാഹുബലി ചിത്രത്തിലെ ആ രഹസ്യം അറിയാവുന്ന ഏക മലയാളിയും അരുണ്‍ ആയിരിക്കും. എന്നാല്‍ ആ രഹസ്യം അറിയുമെങ്കിലും പറയാന്‍ നിവൃത്തിയില്ലെന്നാണ് അരുണ്‍ പറയുന്നത്.

കട്ടപ്പ എന്തിനാണ് അമരേന്ദ്രബാഹുബലിയെ കൊന്നതെന്ന് അറിയാം. പക്ഷേ, അത് പുറത്തുപറയാന്‍ പാടില്ലല്ലോ. പുറത്തുപറഞ്ഞാല്‍, കേസു വരും. അങ്ങനെ വന്നാല്‍ കുടുംബം വിറ്റാലും നഷ്ടം കൊടുത്തു തീരില്ല. അതിലുപരി ചെയ്യുന്ന ജോലിയോട് നമ്മളും കൂറുകാണിക്കണ്ടെ. സിനിമ കാണാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ. കാത്തിരിക്കുന്നതല്ലേ നല്ലത്.- അരുണ്‍ ചോദിക്കുന്നു.

ഈച്ച എന്ന ചിത്രത്തില്‍ നാനിയ്ക്ക് ശബ്ദം നല്‍കിയാണ് രാജമൗലി ചിത്രത്തില്‍ ആദ്യം അരുണ്‍ എത്തുന്നത്. പ്രഭാസിന്റെ മിര്‍ച്ചിപോലുള്ള ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രഭാസിന് ശബ്ദം കൊടുത്തതും അരുണ്‍ തന്നെ.


Dont Miss ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബി.ജെ.പിക്ക്; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീനില്‍ കണ്ടെത്തിയത് വന്‍ അട്ടിമറി


ചിത്രത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഇതിനായി വിളിക്കുന്നത്. ആ പരിചയംവെച്ചാണ് ബാഹുബലി ഒന്നില്‍ പ്രഭാസിന്റെ ശിവ എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തത്.

ഇപ്പോള്‍ രണ്ടാം ബാഹുബലിയില്‍ അമരേന്ദ്രബാഹുബലിക്കും മകന്‍ ശിവയ്ക്കും ശബ്ദം നല്‍കി. രണ്ട് കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തടോണിലുള്ള സംഭാഷണങ്ങളായിരുന്നു. ഒരെണ്ണം ഘനഗാംഭീര്യരാജസ്വരമാണെങ്കില്‍ മറ്റേത് തികച്ചും റൊമാന്റിക്കാണ്. അതൊരു നല്ല എക്സ്പീരിയന്‍സായിരുന്നു. മൊത്തത്തില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നെന്നും അരുണ്‍ പറയുന്നു.

We use cookies to give you the best possible experience. Learn more