വൈറലായ അഭിജിത് ആദ്യമായി അഭിനയിക്കുന്ന സിനിമ, കൂടെ അഞ്ജന ടീച്ചറും; 'കട്ടപ്പാടത്തെ മാന്ത്രികൻ' സിനിമയ്ക്ക് പാക്കപ്പ്
Film News
വൈറലായ അഭിജിത് ആദ്യമായി അഭിനയിക്കുന്ന സിനിമ, കൂടെ അഞ്ജന ടീച്ചറും; 'കട്ടപ്പാടത്തെ മാന്ത്രികൻ' സിനിമയ്ക്ക് പാക്കപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th January 2024, 7:39 pm

പ്രണയത്തിന്റെയും നർമത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ
സിനിമയ്ക്ക് പാക്കപ്പ് . വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്.

നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “കട്ടപ്പാടത്തെ മാന്ത്രികൻ”. അൽ അമാന പൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമാണം.

ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ചിത്രത്തിൽ അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഫാറൂഖ് മലപ്പുറവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശിവജി ഗുരുവായൂർ , നീമാ മാത്യു,പ്രിയ ശ്രീജിത്ത്, ജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, തേജസ്സ്, കമാൽ വരദൂർ,നിവിൻ നായർ, നിഹാരിക റോസ് ,സ്വലാഹു റഹ്മാൻ ,വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്, നാസർ ചെമ്മട്ട് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

2024 ഏപ്രിൽ മാസം ചിത്രം തിയേറ്ററുകളിൽ എത്തും. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് . വി.പി.ശ്രീകാന്ത് നായരും, നെവിനും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവഹിക്കുന്നു.സലാം ലെൻസ് വ്യൂവാണ് ചിത്രത്തിന്റെ പ്രോജക്റ്റ് കോഡിനേറ്റർ . അസോസിയേറ്റ് ക്യാമറ അനിൽ ജനനി. പി.ആർ.ഒ സുഹാസ് ലാംഡ.

Content Highlight: Kattapadathe mathrikan movie packup