ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളിലൊന്നാണ് കത്രീന കൈഫും രണ്‍ബീര്‍ കപൂറും. ചലച്ചിത്ര ലോകം ഏറെ കൊട്ടിഘോഷിച്ച ഇരുവരുടെയും ബന്ധം വേര്‍പിരിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം “ജഗ്ഗ ജസൂസ്” എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.
Also read 24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ ആത്മഹത്യ ചെയ്തത് രണ്ട് കര്‍ഷകര്‍; ആത്മഹത്യ മുഖ്യമന്ത്രിയുടെ ജന്മനാട്ടില്‍
താരങ്ങളുടെ മടങ്ങി വരവ് ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് നോക്കി കാണുന്നത്. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി താരങ്ങള്‍ ഒരുമിച്ച് പല വേദികളിലും എത്തുന്നുമുണ്ട്. അത്തരത്തില്‍ കത്രീന തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് വീഡിയോ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
ജഗ്ഗ ജസൂസ് എന്ന പേരില്‍ കത്രീന 4 മണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ 1,32,000 ത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.
Dont miss ലൈംഗികബന്ധം ഇനി വേണ്ട; ആത്മീയ ചിന്തകളില്‍ മുഴുകുക’; ഗര്‍ഭിണികള്‍ക്കുള്ള മോദിസര്‍ക്കാറിന്റെ വിചിത്രമായ ഉപദേശങ്ങള്‍ ഇങ്ങനെ
ഇരുവരും കാറില്‍ സഞ്ചരിക്കുന്ന വീഡിയോയാണ് കത്രീന പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്‍ബീര്‍ ഫോണിലൂടെ ആരാധകരോട് ഐ ലവ് യു പറയുകയും ചുംബനം നല്‍കുകയും ചെയ്യുന്നതിനിടയ്ക്ക് കത്രീന താരത്തിന്റെ ചെകിട്ടത്ത് അടിക്കുകയാണ്. ചിരിച്ച് കൊണ്ടാണ് കത്രീന ബ്രഷ് കൊണ്ടു രണ്‍ബീറിന്റെ മുഖത്ത് അടിക്കുന്നത്.
ബ്രഷ് കൊണ്ടുള്ള അപ്രതീക്ഷിത അടി കിട്ടിയ രണ്‍ബീര്‍ ആദ്യം ഞെട്ടുകയും പിന്നീട് കത്രീനയെ ദേഷ്യത്തോടെ നോക്കുന്നുമുണ്ട്.
വീഡിയോ കാണാം: