കത്രീനയ്ക്ക് മുന്നില്‍ രണ്‍ബീര്‍ ആരാധികയോട് ഐ ലവ് യു പറഞ്ഞു; കൂടെ ചുംബനവും; രണ്‍ബീറിന്റെ ചെകിട്ടത്തടിച്ച് പ്രതികരിച്ച് കത്രീന; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2017, 5:55 pm
ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളിലൊന്നാണ് കത്രീന കൈഫും രണ്‍ബീര്‍ കപൂറും. ചലച്ചിത്ര ലോകം ഏറെ കൊട്ടിഘോഷിച്ച ഇരുവരുടെയും ബന്ധം വേര്‍പിരിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം “ജഗ്ഗ ജസൂസ്” എന്ന ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.
ജഗ്ഗ ജസൂസ് എന്ന പേരില്‍ കത്രീന 4 മണിക്കൂര്‍ മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ 1,32,000 ത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.
ബ്രഷ് കൊണ്ടുള്ള അപ്രതീക്ഷിത അടി കിട്ടിയ രണ്‍ബീര്‍ ആദ്യം ഞെട്ടുകയും പിന്നീട് കത്രീനയെ ദേഷ്യത്തോടെ നോക്കുന്നുമുണ്ട്.
വീഡിയോ കാണാം: