| Wednesday, 4th July 2012, 12:24 pm

സല്ലുവിന്റെ 'ഏക് ഥാ ടൈഗറി'ല്‍ ഡാന്‍സ് ടീച്ചറായി കത്രീന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് സുന്ദരി കത്രീന കൈഫ് നൃത്താധ്യാപികയാവുന്നു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന “ഏക് ഥാ ടൈഗര്‍” എന്ന ചിത്രത്തിലാണ് കത്രീന ഡാന്‍സ് ടീച്ചറായെത്തുന്നത്.

സോയയെന്ന ഡാന്‍സറെയാണ് കത്രീന അവതരിപ്പിക്കുന്നത്. നൃത്തം പഠിപ്പിക്കുക മാത്രമല്ല, അതിനെക്കുറിച്ച് ലേഖനങ്ങള്‍ എഴുതുകയും ചെയ്യും ഈ അധ്യാപിക. കത്രീന പുതിയ ലുക്കില്‍ വരുന്ന ട്രെയിലറുകള്‍ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

കലയ്ക്കും സംഗീതത്തിനും പേരുകേട്ട ലണ്ടന്‍ ട്രിനിറ്റി യൂണിവേഴ്‌സിറ്റിയില്‍ ഈ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.

ഇന്ത്യാ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ് “ഏക് ഥാ ടൈഗറി”ന്റെ പ്രമേയം. ചിത്രത്തില്‍ ടൈഗറായി സല്ലുവാണ് പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ഡിജിറ്റല്‍ പോസ്റ്ററുകള്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. ആക്രമിക്കുവാന്‍ വരുന്ന രണ്ട് യുദ്ധ വിമാനങ്ങള്‍ക്ക് നേരെ സല്ലു ചാടുന്ന 27 സെക്കന്റ് നീണ്ട രംഗമാണ് ഡിജിറ്റല്‍ പോസ്റ്ററിലുള്ളത്.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സല്ലുവിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തുവിട്ട ട്രെയിലറുകള്‍ക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more