മുംബൈ: ബോളിവുഡ് സുന്ദരി കത്രീനാ കൈഫിന്റെ ഡാന്സിനെന്ന പോലെ താരത്തിന്റെ ഫിറ്റ്നസ് വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകരാണുള്ളത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം നല്കുന്ന കത്രീന തന്റെ ജിമ്മിലെ ചിത്രങ്ങള്‍ ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുമുണ്ട്.
എന്നാല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ താന്‍ വളരെ ഗൗരവ്വത്തിലാണെന്നാണ് കത്രീന ഇപ്പോള്‍ പറയുന്നത്. മാത്രവുമല്ല ഒറ്റക്കയ്യിലും പിന്നീട് കൈകള്‍ കുത്തുക പോലും ചെയ്യാതെയും പുഷ് അപ്പ് എടുക്കാന്‍ വരെ തനിക്ക് കഴിയുമെന്ന് കത്രീന കാണിച്ചു തരുന്നു.
കത്രീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ആദ്യം രണ്ടു കൈകളും ഉപയോഗിച്ച് കത്രീന പുഷ് അപ് എടുത്തു. പിന്നീട് അത് ഒരു കൈ ആക്കി. പിന്നീട് കൈകള്‍ ഉപയോഗിക്കാതെ തന്നെ കത്രീന പുഷ് അപ് എടുത്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
ഇതെങ്ങനെ സാധിക്കുന്നു എന്നു ചിന്തിച്ചിരിക്കുന്നവരെ ഞെട്ടിപ്പിച്ചു കൊണ്ട് തന്റെ കൈ കുത്താതെയുള്ള പുഷ് അപ്പിന്റെ രഹസ്യം കത്രീന ഒടുവില്‍ പുറത്തു വിടുന്നുണ്ട്. മറ്റൊന്നുമല്ല നൈസ് ആയിട്ട് കാഴ്ച്ചക്കാരെ പറ്റിക്കുകയായിരുന്നു കത്രീന.
സല്മാന് ഖാനും കത്രീനയും ഒന്നിക്കുന്ന ചിത്രമാണ് ടൈഗര്‍ സിന്താ ഹെ. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഡിസംബറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഇതിന്റെ ചിത്രീകരണത്തിനിടെ എടുത്ത പ്രാങ്ക് വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.