മുംബൈ: വിവാഹത്തിന് ശേഷം ആദ്യമായി അഭിനയിക്കുന്ന സിനിമ പ്രഖ്യാപിച്ച് ബോളിവുഡ് താരം കത്രീന കൈഫ്. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകനാവുന്നത്.
ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്.
സംവിധായകന്‍ ശ്രീറാം രാഘവന്റെ സെറ്റില്‍ വീണ്ടുമെത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നുവെന്നത് ഏറെ ആവേശം ഉണ്ടാക്കുന്നുണ്ടെന്നും കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിവാഹത്തിനോടനുബന്ധിച്ച് ചെറിയ ഇടവേളയിലായിരുന്നു താരം. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് വിക്കിയും കത്രീനയും വിവാഹിതരായത്.
ഇവരുടെ വിവാഹം ഷൂട്ട് ചെയ്ത് സ്ട്രീം ചെയ്യുന്നതിനായി ഏകദേശം 70 കോടി രൂപയാണ് ആമസോണ്‍ താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Katrina Kaif announces first film after marriage; Vijay Sethupathi as hero in Mary Christmas